---
title: "ബബിയ മുതലമരിച്ചു; കുമ്പള അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രശസ്തയായ മുതല ആയിരുന്നു  ബബിയ"
english_title: "Babia died; Babiya was the famous crocodile of Kumbala Ananthapuram Anantapadmanabhaswamy temple"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/73585/babia-died-babiya-was-the-famous-crocodile-of-kumbala-ananthapuram-anantapadmanabhaswamy-temple"
published_at: "2022-10-10T08:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63438825264ce_bibiya.jpg"
keywords: []
---

# ബബിയ മുതലമരിച്ചു; കുമ്പള അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രശസ്തയായ മുതല ആയിരുന്നു  ബബിയ

> **Lead Summary:** **കാസര്‍കോട്...** ബബിയ മുതലമരിച്ചു; കുമ്പള അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയിരുന്ന ഭക്തര്‍ക്ക് കൗതുക കാഴ്ചയായിരുന്ന ബബിയ.

## Article Content

**കാസര്‍കോട്...** ബബിയ മുതലമരിച്ചു; കുമ്പള അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയിരുന്ന ഭക്തര്‍ക്ക് കൗതുക കാഴ്ചയായിരുന്ന ബബിയ.

ഇന്നലെ രാത്രിയാണ് മുതല  മരണപ്പെട്ടത്. 75 വയസിൽ ഏറെ പ്രായമുള്ള ബബിയ പൂർണ്ണമായും സസ്യാഹാരിയായിരുന്നു. തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ മൂല സ്ഥാനമാണ് കാസര്‍കോട്ടെ അനന്തപത്മനാഭ സ്വാമി  ക്ഷേത്രമെന്നാണ് ഐതിഹ്യം. ഇന്ത്യയിലെ ഏക തടാക ക്ഷേത്രമായ അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രത്യേകതയായിരുന്നു നിരുപദ്രവകാരിയായ മുതല. ഇടയ്ക്കിടെ തടാകത്തിലെ തന്‍റെ മാളത്തില്‍ നിന്നും മുതല കരയ്ക്ക് കയറി ശ്രീകോവിലിനടുത്തെത്തും. ഒരിക്കല്‍ ബബിയ ശ്രീകോവിലിനു മുന്നില്‍ 'ദര്‍ശനം' നടത്തിയത് ക്ഷേത്ര പൂജാരി മൊബൈലില്‍ പകര്‍ത്തി. ഈ  ചിത്രങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രചാരണം ലഭിച്ചിരുന്നു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/73585/babia-died-babiya-was-the-famous-crocodile-of-kumbala-ananthapuram-anantapadmanabhaswamy-temple)