---
title: " വിനോദയാത്ര പോയ ബസ് അപകടം; മലങ്കര ഓർത്തഡോക്സ് സഭ അന്വേഷണ കമ്മീഷനെ നിയമിച്ചു"
english_title: "Excursion bus accident; The Malankara Orthodox Church has appointed an inquiry commission"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/73173/excursion-bus-accident-the-malankara-orthodox-church-has-appointed-an-inquiry-commission"
published_at: "2022-10-08T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634103486afe6_mmm.jpg"
keywords: []
---

#  വിനോദയാത്ര പോയ ബസ് അപകടം; മലങ്കര ഓർത്തഡോക്സ് സഭ അന്വേഷണ കമ്മീഷനെ നിയമിച്ചു

> **Lead Summary:** **മുളന്തുരുത്തി....** വടക്കഞ്ചേരി ബസ് അപകടം മലങ്കര ഓർത്തഡോക്സ് സഭ അന്വേഷണ കമ്മീഷനെ നിയമിച്ചു. മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്ര പോയ ബസ് അപകടത്തില്‍ 9 പേര്‍ മരണപ്പെട്ടത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുവാനാണ് കമ്മിഷൻ

## Article Content

**മുളന്തുരുത്തി....** വടക്കഞ്ചേരി ബസ് അപകടം മലങ്കര ഓർത്തഡോക്സ് സഭ അന്വേഷണ കമ്മീഷനെ നിയമിച്ചു. മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്ര പോയ ബസ് അപകടത്തില്‍ 9 പേര്‍ മരണപ്പെട്ടത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുവാനാണ് കമ്മിഷൻ

റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പൗലോസ് കോശി മാവേലിക്കര (റിട്ടയേര്‍ഡ് ആര്‍.ടി.ഒ) ചെയര്‍മാനായി അന്വേഷണ കമ്മീഷണനെ എം.ഒ.സി പബ്ലിക് സ്‌കൂള്‍സ് മാനേജര്‍ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത നിയമിച്ചു. പി. എം. വര്‍ഗീസ് മാമലശ്ശേരി (റിട്ടയേര്‍ഡ് എസ്.പി ), ഡോ.സജി വര്‍ഗീസ് മാവേലിക്കര (കറസ്‌പോണ്ടന്റ്, എം.ഒ. സി പബ്ലിക് സ്‌കൂള്‍സ് ) എന്നിവരാണ് കമ്മീഷ അംഗങ്ങള്‍. ഒക്ടോബര്‍ 17-ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/73173/excursion-bus-accident-the-malankara-orthodox-church-has-appointed-an-inquiry-commission)