---
title: "മൂന്നാർ- മറയൂരിൽ ആദിവാസി യുവാവിനെ കമ്പി വായിൽ കുത്തിയിറക്കി കൊലപ്പെടുത്തി "
english_title: "Munnar- A tribal youth was killed by hitting his head with a wire rod and putting a wire in his mouth in Marayur"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/73160/munnar-a-tribal-youth-was-killed-by-hitting-his-head-with-a-wire-rod-and-putting-a-wire-in-his-mouth-in-marayur"
published_at: "2022-10-08T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6340eb0c104fd_marayoor.jpg"
keywords: []
---

# മൂന്നാർ- മറയൂരിൽ ആദിവാസി യുവാവിനെ കമ്പി വായിൽ കുത്തിയിറക്കി കൊലപ്പെടുത്തി 

> **Lead Summary:** മറയൂർ... മൂന്നാർ- മറയൂരിൽ ആദിവാസി യുവാവിനെ ബന്ധു ക്രൂരമായി കൊലപ്പെടുത്തി. മറയൂർ പെരിയകുടി സ്വദേശി 27 വയസ്സുള്ള രമേശ് ആണ് കൊല്ലപ്പെട്ടത്.

## Article Content

മറയൂർ... മൂന്നാർ- മറയൂരിൽ ആദിവാസി യുവാവിനെ ബന്ധു ക്രൂരമായി കൊലപ്പെടുത്തി. മറയൂർ പെരിയകുടി സ്വദേശി 27 വയസ്സുള്ള രമേശ് ആണ് കൊല്ലപ്പെട്ടത്.

കമ്പി വടികൊണ്ട് തലയ്ക്കടിച്ചും കമ്പി വായിൽ കുത്തിയുമാണ് രമേശിനെ ബന്ധുവായ സുരേഷ് കൊലപ്പെടുത്തിയത്. സുരേഷ് നിലവിൽ ഒളിവിലാണ്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. സുരേഷിനായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. രമേശും സുരേഷും തമ്മിൽ മുൻപും കയ്യാങ്കളിയുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/73160/munnar-a-tribal-youth-was-killed-by-hitting-his-head-with-a-wire-rod-and-putting-a-wire-in-his-mouth-in-marayur)