---
title: "വെളിയനാട് സെന്റ് പോൾസ് ഹൈസസ്ക്കൂളിൽ കെ.ഐ വർഗീസ് അനുസ്മരണവും , ലഹരി വിരുദ്ധ ബോധവൽക്കരണവും , അനുമോദന യോഗവും സംഘടിപ്പിച്ചു"
english_title: "KI Varghese commemoration, anti-drug awareness and condolence meeting organized at Veliyanad St. Paul's High School"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/73153/ki-varghese-commemoration-anti-drug-awareness-and-condolence-meeting-organized-at-veliyanad-st-pauls-high-school"
published_at: "2022-10-08T07:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6340ddcae2e85_veliya.jpg"
keywords: []
---

# വെളിയനാട് സെന്റ് പോൾസ് ഹൈസസ്ക്കൂളിൽ കെ.ഐ വർഗീസ് അനുസ്മരണവും , ലഹരി വിരുദ്ധ ബോധവൽക്കരണവും , അനുമോദന യോഗവും സംഘടിപ്പിച്ചു

> **Lead Summary:** **എടക്കാട്ടുവയൽ.....** വെളിയനാട് സെന്റ് പോൾസ് ഹൈസസ്ക്കൂളിൽ കെ.ഐ വർഗീസ് അനുസ്മരണവും , ലഹരി വിരുദ്ധ ബോധവൽക്കരണവും , അനുമോദന യോഗവും സംഘടിപ്പിച്ചു. ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ പ്രസിഡന്റ് എ.കെ ദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ ട്രഷററായിരുന്ന കെ.ഐ വർഗീസ് അനുസ്മരണം സ്കുൾ കോർപ്പറേറ്റ് മാനേജർ ഫാദർ വർഗിസ് പണ്ടാരം കുടിയിൽ നടത്തി.

## Article Content

**എടക്കാട്ടുവയൽ.....** വെളിയനാട് സെന്റ് പോൾസ് ഹൈസസ്ക്കൂളിൽ കെ.ഐ വർഗീസ് അനുസ്മരണവും , ലഹരി വിരുദ്ധ ബോധവൽക്കരണവും , അനുമോദന യോഗവും സംഘടിപ്പിച്ചു. ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ പ്രസിഡന്റ് എ.കെ ദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ ട്രഷററായിരുന്ന കെ.ഐ വർഗീസ് അനുസ്മരണം സ്കുൾ കോർപ്പറേറ്റ് മാനേജർ ഫാദർ വർഗിസ് പണ്ടാരം കുടിയിൽ നടത്തി.

വിമുക്തി മിഷൻ കോട്ടയം ജില്ല കോർഡിനേറ്റർ വിനു വിജയൻ , ആലപ്പുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വൈ. പ്രസാദ് എന്നിവർ ബോധവൽക്കരണ ക്ലാസ് നടത്തി. ലഹരിയുടെ വിപത്തിനെതിരെ തുടി ക്രിയേഷന്റെ ബാനറിൽ പുറത്തിറക്കിയ കൃരാസ് ടെലിഫിലിമിന്റെ അണിയറ പ്രവർത്ത കരെ ചടങ്ങിൽ ആദരിച്ചു.കേരള ഡി ജി പി യുടെ കുറ്റാന്വേഷണ മികവിനുള്ള 2022 വർഷത്തെ ബാഡ്ജ് ഓഫ് ഹോണർ ന് അർഹനായ പൂർവ്വ വിദ്യാർത്ഥി ജയദേവിന് ഓ എസ് എ യുടെ ആദരവ് യോഗത്തിൽ നൽകി. സ്കൂൾ പ്രധാന അധ്യാപകൻ പി.സി അച്ചൻ കുഞ്ഞ് സ്കൂൾ ലോക്കൽ മാനേജർ , ഫാദർ.അഗസ്റ്റിൻ തടവിള, സ്കൂൾ പി.റ്റി. എ പ്രസിഡന്റ് എം.റ്റി. ഹരിദാസ് , വെളിയനാട് ഗ്രാമീണവായനശാല സെക്രട്ടറി കെ.കെ ശശിധരൻ , അശോക് കുമാർ എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. ഓ എസ് എ സെക്രട്ടറി സുഗുണൻ പി.കെ, സ്വാഗതവും ജോ.സെക്രടറി ജെയിൻ മാത്യു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/73153/ki-varghese-commemoration-anti-drug-awareness-and-condolence-meeting-organized-at-veliyanad-st-pauls-high-school)