---
title: "പിറവം താലൂക് ആശുപത്രിക്ക് സമീപം ലോറിയും,ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു"
english_title: "A young man died in a collision between a lorry and a bike near Piravam Taluk Hospital"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/73148/a-young-man-died-in-a-collision-between-a-lorry-and-a-bike-near-piravam-taluk-hospital"
published_at: "2022-10-08T07:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6340d91f72695_lorri.jpg"
keywords: []
---

# പിറവം താലൂക് ആശുപത്രിക്ക് സമീപം ലോറിയും,ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

> **Lead Summary:** **പിറവം... **പിറവം താലൂക് ആശുപത്രിക്ക് സമീപം ലോറിയും,ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു**.** നാഷണൽ പെർമിറ്റ് ലോറി ബുള്ളറ്റ് ബൈക്കിൽ ഇടിച്ച് തലയോലപ്പറമ്പ് മിടായിക്കുന്നം വടക്കേ മണപ്പുറത്ത് വീട്ടിൽ അജാസ് നവാസ് മരിച്ചത്.

## Article Content

**പിറവം... **പിറവം താലൂക് ആശുപത്രിക്ക് സമീപം ലോറിയും,ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു**.** നാഷണൽ പെർമിറ്റ് ലോറി ബുള്ളറ്റ് ബൈക്കിൽ ഇടിച്ച് തലയോലപ്പറമ്പ് മിടായിക്കുന്നം വടക്കേ മണപ്പുറത്ത് വീട്ടിൽ അജാസ് നവാസ് മരിച്ചത്.

ഇന്നലെ (വെള്ളിയാഴ്ച) രാവിലെ 11 മണിയോടെ പിറവം ഗവ.ആശുപത്രിപടിയ്ക്ക് സമീപം വളവിലാണ് സംഭവം. മുവാറ്റുപുഴ ഭാഗത്ത് നിന്നും വന്ന ബൈക്കും പിറവം ഭാഗത്ത് നിന്നും വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. സുഹൃത്തിനൊപ്പം കോതമംഗത്ത് പെരുന്നാളിനോടനുബന്ധിച്ച് വള സ്റ്റാൾ നടത്തിയിരുന്ന അജാസ് സുഹൃത്തുമൊപ്പം വീട്ടിലേയ്ക്ക് വരും വഴിയാണ് അപകടമുണ്ടായത്. തലക്ക് ഗുരുതര പരുക്കേറ്റ അജാസിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപ്രതിയിലെത്തിച്ചുവെങ്കിലും വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/73148/a-young-man-died-in-a-collision-between-a-lorry-and-a-bike-near-piravam-taluk-hospital)