കോളേജിലേക്ക്‌ പോകും വഴി ബലാൽസംഗം ശ്രമം; യുവതിയെ കല്ലു കൊണ്ട് തലയ്ക്കടിച്ചു ഗുരുതര പരിക്ക്

 കോളേജിലേക്ക്‌ പോകും വഴി ബലാൽസംഗം ശ്രമം; യുവതിയെ കല്ലു കൊണ്ട് തലയ്ക്കടിച്ചു ഗുരുതര പരിക്ക്
Oct 26, 2021 10:42 AM | By Piravom Editor

മലപ്പുറം: ബലാൽസംഗം ശ്രമം ചെറുത്ത യുവതിയെ കല്ലു കൊണ്ട് തലയ്ക്കടിച്ചു. കൊണ്ടോട്ടി കോട്ടുക്കരയില്‍ ബലാൽസംഗ ശ്രമം ചെറുത്ത യുവതിക്കാണ്  ഗുരുതര പരിക്കേറ്റത്. ഇന്നലെ കൊണ്ടോട്ടിയിലെ കോളേജിലേക്ക്‌ പോകും വഴിയിലാണ്‌ 21കാരിക്ക് നേരെ ആക്രമണം ഉണ്ടായത് 

ബലാൽസംഗ ശ്രമത്തിനിടെ കല്ലുകൊണ്ട് യുവതിയെ ഇടിച്ചു പരിക്കേല്‍പ്പിച്ചു. ശരീരമാസകലം യുവതിക്ക് പരിക്കുകളുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവതി ചികിൽസയിലാണ്. പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. പ്രതിയെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്ന് യുവതി പറഞ്ഞു. കണ്ടു പരിചയമുള്ള ആളാണ് പ്രതിയെന്ന് പെൺകുട്ടി പറഞ്ഞതായി സംഭവസ്‌ഥലത്തെ അയൽവാസി പറഞ്ഞിരുന്നു. ഇന്നലെ ഉച്ചക്കാണ് കോട്ടുക്കരയിൽ യുവതിയെ റോഡിൽ നിന്നും ബലമായി പിടിച്ചു കൊണ്ടുപോയി ബലാൽസംഗം ചെയ്യാൻ ശ്രമിച്ചത്

കോട്ടുക്കരയിലെ വഴിയില്‍ വെച്ച് പിറകിലൂടെ വന്ന പ്രതി പിടിച്ചു വലിക്കുകയായിരുന്നു. തൊട്ടടുത്ത വാഴത്തോട്ടത്തിലേക്ക് പിടിച്ചു വലിച്ചു കൊണ്ടുപോകാനുള്ള ശ്രമം നടത്തിയെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇത് ചെറുത്ത പെണ്‍കുട്ടിയെ അക്രമി കല്ല് കൊണ്ട് ഇടിച്ചു പരിക്കേല്‍പ്പിച്ചു. പെണ്‍കുട്ടി ഇയാളില്‍ നിന്ന് രക്ഷപ്പെട്ട് അടുത്ത വീട്ടിലേക്ക് ഓടി. തുടര്‍ന്ന് പ്രദേശവാസികള്‍ സമീപ സ്‌ഥലങ്ങളില്‍ അക്രമിക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തനായില്ല.

Attempted rape on the way to college; The girl was hit in the head with a stone and sustained serious injuries

Next TV

Related Stories
#Thrikkakara | എംഎൽഎയുടെ ഭീഷണിക്കുമുന്നിൽ ഡിസിസി മുട്ടുമടക്കി;പുറത്താക്കിയ എല്ലാ എ ഗ്രൂപ്പുകാരെയും തിരിച്ചെടുത്തു

Apr 23, 2024 09:41 AM

#Thrikkakara | എംഎൽഎയുടെ ഭീഷണിക്കുമുന്നിൽ ഡിസിസി മുട്ടുമടക്കി;പുറത്താക്കിയ എല്ലാ എ ഗ്രൂപ്പുകാരെയും തിരിച്ചെടുത്തു

നടപടിക്ക് വിധേയരായ എ ഗ്രൂപ്പുകാരെ ഏകപക്ഷീയമായി സ്ഥാനമാനങ്ങളിലേക്ക് തിരിച്ചെടുത്ത സംസ്ഥാന നേതൃത്വത്തിനെതിരെ ഐ ഗ്രൂപ്പിൽ പ്രതിഷേധം...

Read More >>
#murder | ഭർത്താവ് ഭാര്യയെ ഷോൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി

Apr 23, 2024 09:30 AM

#murder | ഭർത്താവ് ഭാര്യയെ ഷോൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി

ഭർത്താവ് പ്രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ ആയിരുന്നു സംഭവം. കുടുംബ വഴക്കാണ് കൊലയിലേക്ക്...

Read More >>
#acidattack |ആസിഡ് ആക്രമണത്തിൽ പരിക്കുപറ്റി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Apr 22, 2024 08:15 PM

#acidattack |ആസിഡ് ആക്രമണത്തിൽ പരിക്കുപറ്റി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മദ്യം നൽകിയ ശേഷം ആസിഡ് യുവാവിന്റെ മുഖത്തും ദേഹത്തും ഒഴിക്കുകയായിരുന്നു. കേസിൽ സാബു ദേവസ്യയെയും പ്രസീതിനെയും പൊലീസ് നേരത്തെ അറസ്റ്റ്...

Read More >>
#injection | വീട്ടില്‍ക്കയറി അജ്ഞാതന്‍ വയോധികയ്ക്ക് കുത്തിവയ്പ്പ് നല്‍കി

Apr 22, 2024 08:06 PM

#injection | വീട്ടില്‍ക്കയറി അജ്ഞാതന്‍ വയോധികയ്ക്ക് കുത്തിവയ്പ്പ് നല്‍കി

എന്നാല്‍ പിന്നീട് യുവാവ് നിര്‍ബന്ധിച്ചപ്പോള്‍ വയോധിക കുത്തിവയ്പ്പ് എടുക്കാമെന്ന്...

Read More >>
 #police | ഓപ്പറേഷൻ റോബിൻഹുഡ്‌ ; 
ഇത്‌ പൊലീസ്‌ ബ്ലോക്ക്‌ബസ്‌റ്റർ

Apr 22, 2024 12:51 PM

#police | ഓപ്പറേഷൻ റോബിൻഹുഡ്‌ ; 
ഇത്‌ പൊലീസ്‌ ബ്ലോക്ക്‌ബസ്‌റ്റർ

കമീഷണർ കാർവാർ, ഉഡുപ്പി, മംഗളൂരു പൊലീസ്‌ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടു. ഉഡുപ്പി സംസ്ഥാൻ പ്ലാസയിൽ പൊലീസിനെ വെട്ടിച്ച്‌ പ്രതി കടന്നു....

Read More >>
 #roadshow | കോലഞ്ചേരി ടൗണിൽ ഡിജെ റോഡ്‌ ഷോ നടത്തി

Apr 22, 2024 12:46 PM

#roadshow | കോലഞ്ചേരി ടൗണിൽ ഡിജെ റോഡ്‌ ഷോ നടത്തി

വിവിധ കേന്ദ്രങ്ങളിൽനിന്ന് ബൈക്ക് റാലിയുമായെത്തിയ യുവത ടൗണിൽ ഡിജെയുടെയും മുദ്രാവാക്യം വിളികളുടെയും അകമ്പടിയോടെയാണ് റോഡ്‌ ഷോ...

Read More >>
Top Stories