കൊച്ചി... സി.പി.ഐ.എം. പോളിറ്റ് ബ്യൂറോ അംഗവും, സംസ്ഥാന സെക്രട്ടറിയും ആയിരുന്ന കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. കുറച്ചു നാളുകളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ചെന്നൈ അപ്പോളോ ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം.
സി.പി.ഐ.എമ്മിന്റെ മുതിർന്ന നേതാവ് ആയിരുന്നു കോടിയേരി. വി.എസ്. അച്യുതാനന്ദന്റെ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു. രാത്രി 8 മണിയോടുകൂടെയായിരുന്നു അന്ത്യം.
Kodiyeri Balakrishnan passed away