ഭക്ഷണം വൈക്കിയെന്ന് ആരോപിച്ച് റെസ്റ്റോറന്റിലെ ജീവനക്കാരെ ആക്രമിച്ചു

ഭക്ഷണം വൈക്കിയെന്ന് ആരോപിച്ച്  റെസ്റ്റോറന്റിലെ ജീവനക്കാരെ ആക്രമിച്ചു
Sep 21, 2022 06:52 PM | By Piravom Editor

പിറവം..... പിറവത്ത് റെസ്റ്റോറന്റിൽ ആക്രമണം നടന്നതായി പരാതി.പിറവത്ത് ഫാത്തിമമാതാ സെൻട്രൽ സ്കൂളിന് മുൻവശത്ത്  പ്രവർത്തിക്കുന്ന ചിക്ക് വിങ്‌സ് എന്ന ഫുഡ് കോർട്ടിലെ ജീവനക്കാർക്ക് ആണ് മർദ്ദനം ഏറ്റത്. ജീവനക്കാരായ  എബിൻ രാജ്, ബിബിൻ രാജ്, സജിനോ ജോയി എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ (ചൊവ്വാഴ്ച) രാത്രി 10 മണിയോടെയാണ് സംഭവം. കൂത്താട്ടുകുളം, ഇടയാർ സ്വദേശികളായ മൂന്ന് പേരാണ് ആക്രമണം നടത്തിയതെന്ന് ഹോട്ടലുടമ പറഞ്ഞു. പിസ ഓർഡർ ചെയ്തപ്പോൾ തന്നെ അരമണിക്കൂർ താമസം ഉണ്ടാകും എന്ന് ജീവനക്കാർ അറിയിച്ചിരുന്നു എന്നാൽ പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ പിസ റേഡിയായില്ലേ എന്ന് ചോദിക്കുകയും ദേഷ്യപ്പെടുകയും ചെയ്തതായി കടയുടമ പറഞ്ഞു. ഓവനിൽ ആണ് ഉടനെ റെഡിയാകും എന്ന് അറിയിച്ചെങ്കിലും മദ്യപിച്ചിരുന്ന മൂന്നംഗ സംഘം അസഭ്യം പറയുകയായിരുന്നു. കസ്റ്റമേഴ്‌സ് ഉണ്ട് അസഭ്യം പറയരുത് എന്ന് പറഞ്ഞ കടയിലെ ജീവനക്കാരിൽ ഒരാളെ അക്രമിസംഘം ചവിട്ടി വീഴ്ത്തുകയും ചെയ്തു. തുടർന്ന് റോഡിൽ നിന്നും കല്ലെടുത്ത് മറ്റ് രണ്ട് ജീവനക്കാരുടെ തലയ്ക്ക് ഇടിച്ച് പരുക്കേല്പിക്കുകയും ചെയ്തതായി ഷോപ്പ് ഉടമ പറഞ്ഞു. ഉടൻ തന്നെ അക്രമി സംഘം സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ കയറി രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിൽ പിറവം പോലീസ് അന്വേഷണം ആരംഭിച്ചു

The restaurant staff were attacked for allegedly delaying the meal

Next TV

Related Stories
 #protest | ആലുവയിലെ പേവിഷബാധ മരണം; ബന്ധുക്കൾ പ്രതിഷേധിച്ചു

Apr 25, 2024 12:54 PM

#protest | ആലുവയിലെ പേവിഷബാധ മരണം; ബന്ധുക്കൾ പ്രതിഷേധിച്ചു

കു​ടും​ബ​ത്തി​ന് 50 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍ക​ണ​മെ​ന്ന് സ​ര്‍ക്കാ​റി​നോ​ട്...

Read More >>
#Complaint | പട്ടാപ്പകൽ വീട്ടിൽനിന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

Apr 25, 2024 10:22 AM

#Complaint | പട്ടാപ്പകൽ വീട്ടിൽനിന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

കുറച്ച് കഴിഞ്ഞ് അനക്കമൊന്നും കേൾക്കാതായപ്പോൾ വന്നുനോക്കിയപ്പോൾ കുഞ്ഞിനെ...

Read More >>
 #Ernakulam | ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള പുരസ്‌കാരം എറണാകുളത്തിന്‌

Apr 25, 2024 09:47 AM

#Ernakulam | ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള പുരസ്‌കാരം എറണാകുളത്തിന്‌

രണ്ടും മൂന്നും പുരസ്‌കാരങ്ങൾ യഥാക്രമം തിരുവനന്തപുരം, മഞ്ചേരി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികൾ...

Read More >>
 #arrest | ടാക്സി ഡ്രൈവറെ ആക്രമിച്ച മൂന്നംഗസംഘത്തെ അറസ്‌റ്റ്‌ ചെയ്‌തു

Apr 25, 2024 09:44 AM

#arrest | ടാക്സി ഡ്രൈവറെ ആക്രമിച്ച മൂന്നംഗസംഘത്തെ അറസ്‌റ്റ്‌ ചെയ്‌തു

ലിവർ ഉപയോഗിച്ച് ഇർഷാദിന്റെ തലയ്ക്കടിക്കുകയും ചെയ്തു. ഇർഷാദിന്റ 12,000 രൂപയും എടിഎം, ആധാർ കാർഡുകളും ഡ്രൈവിങ്‌ ലൈസൻസുമുൾപ്പെടെ നഷ്ടപ്പെട്ടതായി...

Read More >>
#Jalametro | കൊച്ചി ജലമെട്രോ പ്രവർത്തനമാരംഭിച്ചിട്ട്‌ ഒരുവർഷം തികയുന്നു

Apr 25, 2024 09:40 AM

#Jalametro | കൊച്ചി ജലമെട്രോ പ്രവർത്തനമാരംഭിച്ചിട്ട്‌ ഒരുവർഷം തികയുന്നു

കുമ്പളം, പാലിയംതുരുത്ത്, വില്ലിങ്‌ഡണ്‍ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമാണവും...

Read More >>
#pollingbooth | 26,34,783 വോട്ടർമാർ 
പോളിങ്‌ ബൂത്തിലേക്ക്‌ ; വോട്ടെടുപ്പ് നാളെ രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ

Apr 25, 2024 09:37 AM

#pollingbooth | 26,34,783 വോട്ടർമാർ 
പോളിങ്‌ ബൂത്തിലേക്ക്‌ ; വോട്ടെടുപ്പ് നാളെ രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ

സിറ്റി പൊലീസ് കമീഷണർ എസ് ശ്യാം സുന്ദർ, റൂറൽ എസ്‌പി വൈഭവ് സക്സേന എന്നിവരും വാർത്താസമ്മേളനത്തിൽ...

Read More >>
Top Stories










News Roundup