കോതമംഗലം.... കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ കുറുക്കൻ കയറുപൊട്ടിച്ച് കടന്നു. ചെറുവട്ടൂരിൽ കിണറ്റിൽ ചാടിയ കുറുക്കനാണ് കഴുത്തിലെ കയർ കടിച്ചു മുറിച്ച് രക്ഷപ്പെട്ടുത്ത് ചെറുവട്ടൂർ അടിവാട്ട് കാവിനു സമീപം താമസിക്കുന്ന സ്കൂൾ അദ്ധ്യാപകനായ സ്രാമ്പിക്കൽ ഇല്യാസിന്റെ വീട്ടുവളപ്പിലെ കിണറ്റിലാണ് കുറുക്കൻ ചാടിയത്.
ഇന്നലെ രാത്രിയാണ് കുറുക്കൻ ചാടിയത് എന്ന് കരുതുന്നു.പിന്നീട് വീട്ടുകാരും നാട്ടുകാരും ചേർന്ന് കയറിൽ കുരുക്കിട്ട് കുറുക്കനെ കരക്കുകയറ്റി.തുടർന്ന് കോതമംഗലത്തെ ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചു. എന്നാൽ വനപാതകർ എത്തുന്നതിനു മുൻപേ കുറുക്കൻ കഴുത്തിലെ കയർ കടിച്ചു മുറിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
The fox, rescued from the well, broke through the rope