---
title: "തെരുവ് നായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവം അന്വേക്ഷിക്കണമെന്ന് മൃഗ സ്നേഹികൾ"
english_title: "Animal lovers want to investigate the case of stray dogs found dead in mass"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/68184/animal-lovers-want-to-investigate-the-case-of-stray-dogs-found-dead-in-mass"
published_at: "2022-09-14T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632170a395a09_nay.jpg"
keywords: []
---

# തെരുവ് നായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവം അന്വേക്ഷിക്കണമെന്ന് മൃഗ സ്നേഹികൾ

> **Lead Summary:** തെരുവ് നായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവം അന്വേക്ഷിക്കണമെന്ന് മൃഗ സ്നേഹികൾ. തൃപ്പൂണിത്തുറ - എരൂർ പിഷാരിക്കോവിൽ റോഡിൽ തൈക്കാട്ട് ടെമ്പിൾ ലൈനിൽ അഞ്ച് തെരുവ് നായ്ക്കളെ ഞായറാഴ്ച്ച ചത്ത നിലയിൽ കണ്ടെത്തി .സമീപവാസികൾ നഗരസഭാധികൃതരെ അറിയിച്ചതിനെ തുടർന്ന് നായ്ക്കളുടെ ജഡങ്ങൾ സമീപത്തെ ഒഴിഞ്ഞ പറമ്പിൽ മറവു ചെയ്തിരുന്നു.എന്നാൽ മൃഗ സ്നേഹികളുടെ സംഘടനയായ എസ്.പി.സി എ ഭാരവാഹികളുടെ പരാതിയെത്തുടർന്ന് പോലീസ് കേസ്സെടുത്തു.നായ്ക്കളെ മനപ്പൂർവ്വം ആരോ കൊന്നതാണെന്നും ,കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടതിനെത്തുടർന്ന് പോലീസ് എത്തി നായ്ക്കളുടെ ജഡങ്ങൾ പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തി .നായ്ക്കളെ ആരോ കൊലപ്പെടുത്തി യതാണെന്നാണ് സൂചന .

## Article Content

തെരുവ് നായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവം അന്വേക്ഷിക്കണമെന്ന് മൃഗ സ്നേഹികൾ. തൃപ്പൂണിത്തുറ - എരൂർ പിഷാരിക്കോവിൽ റോഡിൽ തൈക്കാട്ട് ടെമ്പിൾ ലൈനിൽ അഞ്ച് തെരുവ് നായ്ക്കളെ ഞായറാഴ്ച്ച ചത്ത നിലയിൽ കണ്ടെത്തി .സമീപവാസികൾ നഗരസഭാധികൃതരെ അറിയിച്ചതിനെ തുടർന്ന് നായ്ക്കളുടെ ജഡങ്ങൾ സമീപത്തെ ഒഴിഞ്ഞ പറമ്പിൽ മറവു ചെയ്തിരുന്നു.എന്നാൽ മൃഗ സ്നേഹികളുടെ സംഘടനയായ എസ്.പി.സി എ ഭാരവാഹികളുടെ പരാതിയെത്തുടർന്ന് പോലീസ് കേസ്സെടുത്തു.നായ്ക്കളെ മനപ്പൂർവ്വം ആരോ കൊന്നതാണെന്നും ,കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടതിനെത്തുടർന്ന് പോലീസ് എത്തി നായ്ക്കളുടെ ജഡങ്ങൾ പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തി .നായ്ക്കളെ ആരോ കൊലപ്പെടുത്തി യതാണെന്നാണ് സൂചന .

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/68184/animal-lovers-want-to-investigate-the-case-of-stray-dogs-found-dead-in-mass)