---
title: "സിവിൽ സർവ്വീസ് പരിശീലനം ശില്പശാല സംഘടിപ്പിച്ചു"
english_title: "Organized civil service training workshop"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/66189/organized-civil-service-training-workshop"
published_at: "2022-09-04T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63148b153499c_ias_tr.jpg"
keywords: []
---

# സിവിൽ സർവ്വീസ് പരിശീലനം ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** **മുളന്തുരുത്തി....** ആരക്കുന്നം സെന്റ് ജോർജ് ജീനിയസ് അക്കാദമിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു വരുന്ന സിവിൽ സർവ്വീസ് പരിശീലന പരിപാടിയുടെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു.

## Article Content

**മുളന്തുരുത്തി....** ആരക്കുന്നം സെന്റ് ജോർജ് ജീനിയസ് അക്കാദമിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു വരുന്ന സിവിൽ സർവ്വീസ് പരിശീലന പരിപാടിയുടെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു.

ആരക്കുന്നം പള്ളി ഹാളിൽ നടന്ന ശില്പശാലയുടെ ഉദ്ഘാടന ചടങ്ങിൽ സ്കൂൾ ബോർഡ് മെമ്പർ ബോബി പോൾ അദ്ധ്യക്ഷത വഹിച്ചു. സെന്റ് ജോർജ്ജ് ജീനിയസ് അക്കാദമി ചെയർമാൻ സി കെ റെജി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്റ്റ് പ്രീത ജോസ് സി, ഹൈസ്കൂൾ പി.ടി എ പ്രസിഡന്റ് ബീന പി നായർ , റവ.ഫാ. ബേസിൽ ബേബി പറമ്പാത്ത്, പള്ളി ട്രസ്റ്റി ഷാജൻ കെ പൗലോസ്, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ്, സെന്റ് ജോർജ്ജ് ജീനിയസ് അക്കാദമി കോ-ഓർഡിനേറ്റർ അശ്വതി മേനോൻ , സബ് കോ-ഓർഡിനേറ്റർ ജിൻസി പോൾ , എ.പി സണ്ണി എന്നിവർ സംസാരിച്ചു. മുപ്പത്തി അഞ്ചോളം വിദ്യാർത്ഥികൾ സെന്റ് ജോർജ്ജ് ജീനിയസ ജീനിയസ് അക്കാദമിയുടെ കീഴിൽ സിവിൽ സർവ്വീസ് പരിശീലനം നേടി വരുന്നു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/66189/organized-civil-service-training-workshop)