---
title: "പിറവം പോസ്റ്റോഫീസ്‌ ജംഷനിൽ നാലോളം വാഹനങ്ങൾ കൂട്ടിയിടിച്ചു; അപകടത്തിൽ പെട്ടത്  കാറും, ട്രാവലറും, രണ്ടു ബൈക്കുകളും"
english_title: "Four vehicles collided at Piravam post office junction; A car, a traveler and two bikes were involved in the accident"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/65629/four-vehicles-collided-at-piravam-post-office-junction-a-car-a-traveler-and-two-bikes-were-involved-in-the-accident"
published_at: "2022-09-01T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631087cfc41af_apkadam.jpg"
keywords: []
---

# പിറവം പോസ്റ്റോഫീസ്‌ ജംഷനിൽ നാലോളം വാഹനങ്ങൾ കൂട്ടിയിടിച്ചു; അപകടത്തിൽ പെട്ടത്  കാറും, ട്രാവലറും, രണ്ടു ബൈക്കുകളും

> **Lead Summary:** **പിറവം....** പിറവം പോസ്റ്റോഫീസ്‌ ജംഷനിൽ നാലോളം വാഹനങ്ങൾ കൂട്ടിയിടിച്ചു; അപകടത്തിൽ പെട്ടത് കാറും, ട്രാവലറും, രണ്ടു ബൈക്കുകളും. ട്രാവലർ ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട്‌ തൊട്ടടുത്ത കടയിലേക്ക്‌ പാഞ്ഞ്കയറി

## Article Content

**പിറവം....** പിറവം പോസ്റ്റോഫീസ്‌ ജംഷനിൽ നാലോളം വാഹനങ്ങൾ കൂട്ടിയിടിച്ചു; അപകടത്തിൽ പെട്ടത് കാറും, ട്രാവലറും, രണ്ടു ബൈക്കുകളും. ട്രാവലർ ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട്‌ തൊട്ടടുത്ത കടയിലേക്ക്‌ പാഞ്ഞ്കയറി

പള്ളികവലയിൽ നിന്നും വന്ന കാറും , ടൗണിൽ നിന്നും വണ് വേ റോഡ് വഴി വന്ന ട്രാവലറുമാണ് അപകടത്തിൽപെട്ടത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോട് അടുപ്പിച്ചാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പാടെ തകർന്നു. ഓൺലൈൻ ഇൻഫോ വോൾഡ് എന്ന സ്ഥാപനത്തിലേക്ക് ഇടിച്ചുകയറി ട്രാവലർ കടയുടെ മുന്നിൽ പാർക്ക്‌ ചെയ്തിരുന്ന ബൈക്കുകളിൽ ഇടിക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/65629/four-vehicles-collided-at-piravam-post-office-junction-a-car-a-traveler-and-two-bikes-were-involved-in-the-accident)