കൊച്ചി: വീട്ടിലെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളികാമറ;വമ്പന്മാരുടെ വീഡിയോ പകർത്തി മോന്സന് മാവുങ്കല്‍. മോന്‍സനെതിരെ പീഡന പരാതി നല്കിയ യുവതിയാണ് ക്രൈംബ്രാഞ്ചിന് ഇത് സംബന്ധിച്ച് മൊഴി നല്‍കിയത്.
ഉന്നതര്‍ പലരും ബ്ലാക്ക് മെയിലിങ് ഭയന്നാണ് മോന്‍സനെതിരെ മൗനം പാലിക്കുന്നതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. മോന്സന് മാവുങ്കലിന്റെ കൊച്ചിയിലെ വീട്ടിലാണ് ചികിത്സാകേന്ദ്രമുണ്ടായിരുന്നത്. എട്ടോളം ഒളികാമറകൾ ഉണ്ടെന്നാണ് യുവതിയുടെ മൊഴി
മോന്‍സന്റെ ചികിത്സതേടി എത്തിയവരിൽ പല ഉന്നതരും ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. മോന്സന് കോടികള്‍ തിരിച്ചു നല്കാന് ഉള്ള പലരും ബ്ലാക്ക് മെയിലിങ് ഭയന്നാണ് പരാതിനല്‍കാത്തത്.
Monson Mavungal captures video of giants at home massage center