---
title: "മണിട് ഫാമിലി ഹെൽത്ത് സെന്ററിന് മുഖ്യമന്ത്രിയുടെ പ്രത്യേക അവാർഡ്"
english_title: "Chief Minister's Special Award for Manit Family Health Centre"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/64054/chief-ministers-special-award-for-manit-family-health-centre"
published_at: "2022-08-25T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630741b3ad889_maneed.jpg"
keywords: []
---

# മണിട് ഫാമിലി ഹെൽത്ത് സെന്ററിന് മുഖ്യമന്ത്രിയുടെ പ്രത്യേക അവാർഡ്

> **Lead Summary:** മണീട്.... ജനപങ്കാളിത്തമുള്ള നൂതന സേവന മാതൃകയ്ക്ക് മണിട് ഫാമിലി ഹെൽത്ത് സെന്ററിന് മുഖ്യമന്ത്രിയുടെ പ്രത്യേക അവാർഡ്. തിരുവനന്തപുരത്ത് ഐഎം ജി പത്മഹാളിൽ നടന്ന പരിപാടിയിൽ നാഷണൽ ഹെൽത്ത് മിഷൻ പ്രോഗ്രാം മാനേജർ സജിത് ജോൺ, മണീട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇന്‍ചാര്‍ജ് ഡോ. ടി.എം വിപിൻ മോഹൻ, മണീട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ജെ ജോസഫ്, മണീട് കുടുംബാരോഗ്യ കേന്ദ്രം പി ആർ ഒ താര നമ്പൂതിരി എന്നിവർ ചേർന്ന് അവാർഡ് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് 2.5 ലക്ഷം രൂപയാണ് അവാർഡ് തുക. പഞ്ചായത്തിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം കാര്യക്ഷമമാക്കുക എന്ന വലിയ ഉത്തരവാദിത്വം തിരിച്ചറിയുകയും ആ വെല്ലുവിളി ഏറ്റെടുക്കുകയും ചെയ്ത പഞ്ചായത്തിന്റെയും ഡോക്ടർമാരുടെയും നാട്ടുകാരുടെയും വിജയമാണ് ഈ അംഗീകാരം മെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പി ജെ ജോസഫ് പറഞ്ഞു .

## Article Content

മണീട്.... ജനപങ്കാളിത്തമുള്ള നൂതന സേവന മാതൃകയ്ക്ക് മണിട് ഫാമിലി ഹെൽത്ത് സെന്ററിന് മുഖ്യമന്ത്രിയുടെ പ്രത്യേക അവാർഡ്. തിരുവനന്തപുരത്ത് ഐഎം ജി പത്മഹാളിൽ നടന്ന പരിപാടിയിൽ നാഷണൽ ഹെൽത്ത് മിഷൻ പ്രോഗ്രാം മാനേജർ സജിത് ജോൺ, മണീട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇന്‍ചാര്‍ജ് ഡോ. ടി.എം വിപിൻ മോഹൻ, മണീട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ജെ ജോസഫ്, മണീട് കുടുംബാരോഗ്യ കേന്ദ്രം പി ആർ ഒ താര നമ്പൂതിരി എന്നിവർ ചേർന്ന് അവാർഡ് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് 2.5 ലക്ഷം രൂപയാണ് അവാർഡ് തുക. പഞ്ചായത്തിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം കാര്യക്ഷമമാക്കുക എന്ന വലിയ ഉത്തരവാദിത്വം തിരിച്ചറിയുകയും ആ വെല്ലുവിളി ഏറ്റെടുക്കുകയും ചെയ്ത പഞ്ചായത്തിന്റെയും ഡോക്ടർമാരുടെയും നാട്ടുകാരുടെയും വിജയമാണ് ഈ അംഗീകാരം മെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പി ജെ ജോസഫ് പറഞ്ഞു .

വിപുലമായ ആരോഗ്യ പരിപാലന രോഗനിവാരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ പ്രാപ്തിയുള്ള വിപുലവും ആധുനികവും കാര്യക്ഷമവുമായ സ്ഥാപനമായി മണീട് പ്രാഥമികാരോഗ്യ കേന്ദ്രം വളർന്നു. ഇ ഹെൽത്ത് സംവിധാനം, ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും കൗമാരക്കാർക്കും ചികിത്സ സൗകര്യങ്ങൾ, ഡോക്ടർമാർക്ക് മെച്ചപ്പെട്ട സംവിധാനങ്ങൾ എന്നിവയെല്ലാം ഇവിടെ ലഭ്യമാണ് ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ പ്രവർത്തനങ്ങൾ മികവോടെ ഏറ്റെടുത്തതിന്റെ ഫലമായി പഞ്ചായത്തിൽ നിന്നും ഈ രോഗത്തെ നിർമാർജനം ചെയ്യാനായി. നവീകരിച്ച ഐപി ബ്ലോക്ക്, ഇമ്മ്യൂണിക്കേഷൻ റൂം, ഫീഡിങ് റൂം എന്നിവ രോഗികൾക്ക് ഏറെ സഹായകമായി. ബയോമെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് യൂണിറ്റും, ആധുനിക ലബോറട്ടറിയും, വിപുലമായ ഫാർമസിയും ഇവിടെയുണ്ട്. നാഷണൽ ക്വാളിറ്റി അഷറൻസ് സ്റ്റാൻഡേർഡ്, കായ്കൽപ്പ അവാർഡ് , ആർദ്രകേരളം അവാർഡ് എന്നിവയും മണീട് കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/64054/chief-ministers-special-award-for-manit-family-health-centre)