---
title: "കളമ്പൂർ കോട്ടപ്പുറം, ഭാഗങ്ങളിൽ തെരുവുനായുടെ ആക്രമത്തിൽ ആറു പേർക്ക് കടിയേറ്റു"
english_title: "Six people were bitten by street dogs in Kottapuram, Kalambur"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/63764/six-people-were-bitten-by-street-dogs-in-kottapuram-kalambur"
published_at: "2022-08-24T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6305cb695051e_naya.jpg"
keywords: []
---

# കളമ്പൂർ കോട്ടപ്പുറം, ഭാഗങ്ങളിൽ തെരുവുനായുടെ ആക്രമത്തിൽ ആറു പേർക്ക് കടിയേറ്റു

> **Lead Summary:** **പിറവം....** കളമ്പൂർ കോട്ടപ്പുറം, ഭാഗങ്ങളിൽ തെരുവുനായുടെ ആക്രമത്തിൽ ആറു പേർക്ക് കടിയേറ്റു. നഗരസഭയിലെ രണ്ടു ഡിവിഷൻ പെട്ട ആളുകളെയാണ് തെരുവ്നായ ആക്രമച്ചത്.

## Article Content

**പിറവം....** കളമ്പൂർ കോട്ടപ്പുറം, ഭാഗങ്ങളിൽ തെരുവുനായുടെ ആക്രമത്തിൽ ആറു പേർക്ക് കടിയേറ്റു. നഗരസഭയിലെ രണ്ടു ഡിവിഷൻ പെട്ട ആളുകളെയാണ് തെരുവ്നായ ആക്രമച്ചത്.

ഇന്നലെ (ചൊവ്വാഴ്ച) രാവിലെ 11.30 ടെ ബൈക്കിൽ യാത്ര ചെയ്ത കളമ്പൂർ കോട്ടപ്പുറത്തുള്ള ആളുടെ മേൽ ചാടിവീണ് കാലിൽ കടിച്ചു. ഇദ്ദേഹം എറണാകുളത്ത് ജനറൽ ആശുപത്രിയിൽ ചികിത്സതേടി. കല്ലിടുംമ്പിൽ കടവിൽ റേഷൻ കടയിലേക്ക് പോകവേ ഒരു സ്ത്രീയുടെ കൈയിൽ നായയുടെ കടിയേറ്റു. ഇവർ പിറവത്ത് താലൂക്കാശുപത്രിയിൽ ചികിത്സ തേടി. മറ്റുള്ളവർ എറണാകുളത്തും, കോട്ടയം മെഡിക്കൽ കോളേജിലും ആയി ചികിത്സ തേടി. നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷൈനി ഏലിയാസ് വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ വത്സല വർഗീസ് കൗൺസിലർമാരായ ബാബു പാറയിൽ, ജോജിമോൻ ചാരുപ്ലാവിൽ എന്നിവരുടെ നേതൃത്വത്തിൽ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അഞ്ജു കെ. തങ്കപ്പൻ, ജെ.എച്ച്.ഐ ഉമേഷ് എന്നിവർ പ്രദേശത്തെ സ്കൂളുകളിലും അംഗൻവാടികളിലും എത്തി വിവരം അറിയിച്ച് മുൻകരുതൽ നടപടികൾ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/63764/six-people-were-bitten-by-street-dogs-in-kottapuram-kalambur)