ആരക്കുന്നം സെന്റ് ജോർജ്ജസിൽ ഇനി മുതൽ ഐ എ എസ്, ഐ പി എസ് പരിശീലനം; മെട്രോ എംഡിയും റിട്ടയേർഡ് ഡിജിപിയുമായ ലോകനാഥ് ബഹ്റ ഉദ്ഘടനം നടത്തി

ആരക്കുന്നം സെന്റ് ജോർജ്ജസിൽ ഇനി മുതൽ ഐ എ എസ്, ഐ പി എസ് പരിശീലനം; മെട്രോ എംഡിയും റിട്ടയേർഡ് ഡിജിപിയുമായ ലോകനാഥ് ബഹ്റ ഉദ്ഘടനം നടത്തി
Aug 19, 2022 04:54 PM | By Piravom Editor

മുളന്തുരുത്തി.... ആരക്കുന്നം സെന്റ് ജോർജ്ജസിൽ ഇനി മുതൽഐ എ എസ് ,ഐ പി എസ് പരിശീലനവും ആരംഭിക്കും. ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയപള്ളി വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ 120 വർഷമായി പ്രവർത്തിച്ചുവരുന്ന മൂന്നു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമേ പുതുതായി ഒരു സ്ഥാപനം കൂടി ആരംഭിച്ചു. സെന്റ് ജോർജ് ജീനിയസ് അക്കാദമി. തിരുവനന്തപുരം ലീഡ് ഐഎഎസ് അക്കാദമിയുമായി സഹകരിച്ചുകൊണ്ട് അഞ്ചാം സ്റ്റാൻഡേർഡ് മുതൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരിശീലനം നൽകുന്നു.

മത്സരാധിഷ്ഠിത തൊഴിൽ മേഖലയിൽ കാലാനുസൃതമായ തൊഴിൽ നൈപുണ്യം നേടേണ്ട ഈ സാഹചര്യത്തിൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് കുട്ടികളെ സജ്ജമാക്കുന്നതിനുള്ള പുതിയ ഉദ്യമമാണ്. എന്നാൽ പഠനത്തിന് തടസ്സം ഉണ്ടാകാതെ എന്നാൽ ഇപ്പോൾ നടക്കുന്ന പഠനത്തിന് സഹായകരമാകും വിധം ആണ് ഈ കോഴ്സ് ക്രമീകരിച്ചിട്ടുള്ളത്. ആരക്കുന്നം സെന്റ് ജോർജസിൽ പഠിക്കുന്ന വിദ്യാർത്ഥികളെ കൂടാതെ ഏതു വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ഈ പരിശീലന പരിപാടിയിൽ ചേരാവുന്നതാണെന്ന് ചെയർമാൻ സി കെ റെജി അറിയിച്ചു. പള്ളി പാരീഷ് ഹാളിൽ യിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് ഭദ്ര ദീപം കൊളുത്തി കൊച്ചി മെട്രോ എംഡി യും റിട്ടയേർഡ് ഡിജിപിയുമായ ലോകനാഥ് ബഹ്റ , ഐപിഎസ് ഉദ്ഘാടനം നിർവഹിച്ചു. സെന്റ് ജോർജ് ജീനിയസ് അക്കാഡമി ചെയർമാൻ സി കെ റെജി അധ്യക്ഷത വഹിച്ചു. തിരുവനന്തപുരത്ത് ലീഡ് ഐഎഎസ് അക്കാദമി സീനിയർ കൺസൾട്ടന്റ് അനുരൂപ് സണ്ണി മുഖ്യാതിഥി ആയി പങ്കെടുത്തു.

സ്റ്റഡി മെറ്റീരിയൽസ് വിതരണോദ്ഘാടനം ആരക്കുന്നം ആപ്ടീവ് കണക്ഷൻസ് സിസ്റ്റം ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എച്ച് ആർ ജനറൽമാനേജർ പി.ആർ മനോജ് കുമാർ നിർവഹിച്ചു. ആശംസകൾ നേർന്നുകൊണ്ട് പള്ളി വികാരി റവ.ഫാദർ സ്ലീബ കളരിക്കൽ, ഗ്രാമപഞ്ചായത്ത് മെമ്പർ രഞ്ജി കുര്യൻ കൊള്ളിനാൽ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എ ജോഷി , പള്ളി ട്രസ്റ്റിമാരായ ഷാജൻ കെ പൗലോസ്, ബിജു വർഗ്ഗീസ്,പിടിഎ വൈസ് പ്രസിഡന്റ് പോൾ ചാമക്കാല, സ്കൂൾ ബോർഡ് മെമ്പർമാരായ സാം ജോർജ് ബേബി,സിബി മത്തായി, ബോബി പോൾ, ജീനിയസ് അക്കാദമി കോഡിനേറ്റർ അശ്വതി മേനോൻ എന്നിവർ സംസാരിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസി സി സ്വാഗതം ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ് കൃതജ്ഞതയും പറഞ്ഞു. സിവിൽ സർവീസ് പരിശീലന പരിപാടിയിലേക്ക് അഡ്മിഷൻ തുടരുന്നതായി പ്രൊജക്റ്റ് കോഡിനേറ്റർ അശ്വതി മേനോൻ അറിയിച്ചു. മുപ്പതോളം വിദ്യാർഥികൾ ഐഎഎസ് , ഐപിഎസ് പരിശീലനത്തിന് ചേർന്നു കഴിഞ്ഞതായി ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ്ഡെയ്സി വർഗീസ് അറിയിച്ചു

IAS and IPS training from now on at Arakunnam St. Georges; Metro MD and retired DGP Loknath Bahra conducted the ceremony

Next TV

Related Stories
#election | തെരഞ്ഞെടുപ്പ് സുഗമവും സുരക്ഷിതവുമാക്കാനുള്ള തയ്യാറെടുപ്പുമായി പൊലീസ്

Apr 26, 2024 10:15 AM

#election | തെരഞ്ഞെടുപ്പ് സുഗമവും സുരക്ഷിതവുമാക്കാനുള്ള തയ്യാറെടുപ്പുമായി പൊലീസ്

റൂറൽ ജില്ലയിൽ ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, പുത്തൻകുരിശ്, മുനമ്പം, കുന്നത്തുനാട് എന്നീ ആറ് സബ് ഡിവിഷനുകളിലായി 1538 ബൂത്തുകളുണ്ട്‌. വോട്ടിങ്‌...

Read More >>
#temple | സന്താനഗോപാലമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി

Apr 26, 2024 10:08 AM

#temple | സന്താനഗോപാലമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി

10 ദിവസം നീണ്ട നവീകരണ കലശചടങ്ങുകൾ, പുനഃപ്രതിഷ്ഠ എന്നിവയ്ക്കുശേഷം പകൽ ധ്വജപ്രതിഷ്ഠ...

Read More >>
 #Puthiyakavblast | പുതിയകാവ് സ്‌ഫോടനത്തിലെ 10 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

Apr 26, 2024 10:05 AM

#Puthiyakavblast | പുതിയകാവ് സ്‌ഫോടനത്തിലെ 10 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കഴിഞ്ഞ ഫെബ്രുവരി 12നാണ് സ്ഫോടനമുണ്ടായത്. പ്രതികളുടെ ജാമ്യം മുമ്പ്‌ ഹൈക്കോടതി...

Read More >>
#BallotBoxes | എറണാകുളം ലോക്‌സഭാ മണ്ഡലം ബാലറ്റ് പെട്ടികൾ കുസാറ്റിൽ

Apr 26, 2024 09:57 AM

#BallotBoxes | എറണാകുളം ലോക്‌സഭാ മണ്ഡലം ബാലറ്റ് പെട്ടികൾ കുസാറ്റിൽ

കെട്ടിടത്തിന് ചുറ്റും പ്രത്യേകം ലൈറ്റുകളും നിരീക്ഷണ ക്യാമറയും ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണുന്ന ജൂൺ നാലുവരെ ശക്തമായ പൊലീസ് കാവലിലായിരിക്കും...

Read More >>
#Yellowfever | മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു

Apr 26, 2024 09:53 AM

#Yellowfever | മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു

ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നിവയുടെ ലക്ഷണം കണ്ടാൽ സ്വയംചികിത്സ ചെയ്യാതെ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യണമെന്ന് നാട്ടുകാർക്ക് അറിയിപ്പ്...

Read More >>
 #election | തെരഞ്ഞെടുപ്പിന് സജ്ജമായി പോളിങ് സ്‌റ്റേഷനുകള്‍

Apr 26, 2024 09:46 AM

#election | തെരഞ്ഞെടുപ്പിന് സജ്ജമായി പോളിങ് സ്‌റ്റേഷനുകള്‍

ചൂര്‍ണിക്കര നിര്‍മല ഇഎംഎച്ച്എസ്എസ് വനിത ഉദ്യോഗസ്ഥര്‍ മാത്രം നിയന്ത്രിക്കുന്ന പോളിങ്...

Read More >>
Top Stories