ആരക്കുന്നം സെന്റ് ജോര്‍ജസിൽ നിറവ് പദ്ധതി; പ്രൈമറി സ്കൂൾ ,എൽ പി സ്കൂൾ ,ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണ പരിപാടി

ആരക്കുന്നം സെന്റ്  ജോര്‍ജസിൽ നിറവ് പദ്ധതി; പ്രൈമറി സ്കൂൾ ,എൽ പി സ്കൂൾ ,ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണ പരിപാടി
Aug 17, 2022 07:30 PM | By Piravom Editor

മുളന്തുരുത്തി.... ആരക്കുന്നം സെന്റ് ജോര്‍ജസിൽ നിറവ് പദ്ധതി; പ്രൈമറി സ്കൂൾ ,എൽ പി സ്കൂൾ ,ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണ പരിപാടി. ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയ പള്ളി വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രീ-പ്രൈമറി സ്കൂൾ ,എൽ പി സ്കൂൾ ,ഹൈസ്കൂൾ എന്നീ സ്ഥാപനങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും,അധ്യാപകർക്കും നടപ്പിലാക്കി വരുന്ന നിറവ് ഉച്ച ഭക്ഷണ പരിപാടി ആരക്കുന്നം ആപ്റ്റീവ് കണക്ഷൻസ് സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എച് ആർ ജനറൽ മാനേജർ പി. ആർ മനോജ് കുമാർ സ്കൂൾ ലീഡർ ഹൃദ്യ സന്തോഷിനു ഭക്ഷണം വിളമ്പി നൽകി ഉത്ഘാടനം നിർവഹിച്ചു.

സ്കൂൾ മാനേജർ സി കെ റെജി അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ്,എല്‍ പി സ്കൂൾ ഹെഡ്മിസ്ട്രസ് ജെസി വർഗീസ്, പ്രീ പ്രൈമറി സ്കൂൾ ഹെഡ്മിസ്ട്രസ് എം സി  മായ ,അധ്യാപകരായ ജീവ മോൾ വർഗീസ്,സ്മിത ജോണി,ബിന്ദു പി ആർ,എൽ പി സ്കൂൾ പി ടി എ  പ്രസിഡന്റ് ജിജോ വെട്ടിക്കൽ,പള്ളി ട്രസ്റ്റിമാരായ ഷാജൻ കെ പൗലോസ്,ബിജു വർഗീസ്,സ്കൂൾ ബോർഡ് മെമ്പർ ബോബി പോൾ എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികൾക്ക് പോഷക ആഹാരങ്ങൾ സ്പോൺസർമാരുടെ സഹായത്തോടെ നിറവ് ഉച്ച ഭക്ഷണ പരിപാടിയുടെ ഭാഗമായി നൽകി വരുന്നു.ജൂൺ മാസത്തിൽ മീൻ കറിയും ജൂലൈ മാസത്തിൽ ചിക്കനും,ആഗസ്ത് മാസത്തിൽ ബിരിയാണിയും വിദ്യാർത്ഥികൾക്ക് നൽകുകയുണ്ടായി.എട്ടാം സ്റ്റാൻഡേർഡ് വരെയുള്ള വിദ്യാർത്ഥികൾക്ക് ആണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഉച്ചഭക്ഷണത്തിനു ഫണ്ട് അനുവദിക്കുന്നത്.എന്നാൽ ആരക്കുന്നം സെന്റ് ജോർജ് സ്കൂളിൽ 9,10 സ്റ്റാൻഡേർഡിൽ അടക്കം മുഴുവൻ വിദ്യാർത്ഥികൾക്കും നിറവ് ഉച്ച ഭക്ഷണ പരിപാടിയുടെ ഭാഗമായി ഭക്ഷണം നൽകി വരുന്നു.എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് നൽകി വന്നിരുന്ന പ്രഭാത ഭക്ഷണ പരിപാടി പുനരാരംഭിക്കാൻ മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് തയ്യാറാകണമെന്ന് സ്കൂൾ മാനേജർ സി കെ റെജി ആവശ്യപ്പെട്ടു.

Arakunnam St. George's Nirav project; Lunch program for primary school, LP school and high school students

Next TV

Related Stories
#Wheelchairs | പാലിയേറ്റീവ് കെയർ സെന്ററുകൾക്ക് വീൽചെയറുകൾ നൽകി

Mar 27, 2024 05:59 AM

#Wheelchairs | പാലിയേറ്റീവ് കെയർ സെന്ററുകൾക്ക് വീൽചെയറുകൾ നൽകി

പറവൂർ കനിവ് പാലിയേറ്റീവ് കെയർ സെന്ററിൽ നടന്ന ചടങ്ങിൽ ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ബീന രവികുമാർ വിതരണം ഉദ്ഘാടനം...

Read More >>
#home | മേരിയുടെ കുടുംബത്തിന്റെ വീടെന്ന സ്വപ്നം സഫലമായി

Mar 27, 2024 05:55 AM

#home | മേരിയുടെ കുടുംബത്തിന്റെ വീടെന്ന സ്വപ്നം സഫലമായി

ശേഷിച്ച നിർമാണത്തിന് പണമില്ലാതെ വിഷമിക്കുമ്പോഴാണ് സ്വിറ്റ്സർലൻഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ്‌ ജോൺസൺ ഗോപുരത്തിങ്കൽ തുക...

Read More >>
#Paravur | വസ്തു നികുതി അടയ്‌ക്കാനെത്തുന്നവരെ വട്ടംകറക്കി പറവൂർ നഗരസഭ

Mar 27, 2024 05:52 AM

#Paravur | വസ്തു നികുതി അടയ്‌ക്കാനെത്തുന്നവരെ വട്ടംകറക്കി പറവൂർ നഗരസഭ

അറുനൂറ്റിയറുപത്‌ ചതുരശ്രയടിയിൽ താഴെയുള്ള വീടുകൾക്ക് നികുതി പൂർണമായും ഒഴിവാക്കി സർക്കാർ ഇളവ് ചെയ്തിട്ടുണ്ട്....

Read More >>
 #murder | വയോധികയുടെ കൊലപാതകത്തിൽ പൊലീസ് അന്വേഷണം ഊർജിതം

Mar 27, 2024 05:47 AM

#murder | വയോധികയുടെ കൊലപാതകത്തിൽ പൊലീസ് അന്വേഷണം ഊർജിതം

എന്നാൽ, സമീപത്തെ അലമാരയിലുണ്ടായിരുന്ന 15 പവൻ നഷ്ടപ്പെട്ടിട്ടില്ല. കവർച്ചയ്ക്കുവേണ്ടിയാണോ കൊലപാതകം എന്ന് പൊലീസിന്...

Read More >>
#HighCourt | പാമ്പാക്കുട  മണ്ണുകടത്തലിനെതിരെ നടത്തിയ സമരവും നിയമപോരാട്ടവും വിജയത്തിലേക്ക്;മണ്ണുകടത്തലിന് ഹൈക്കോടതി സ്റ്റേ

Mar 27, 2024 05:43 AM

#HighCourt | പാമ്പാക്കുട മണ്ണുകടത്തലിനെതിരെ നടത്തിയ സമരവും നിയമപോരാട്ടവും വിജയത്തിലേക്ക്;മണ്ണുകടത്തലിന് ഹൈക്കോടതി സ്റ്റേ

ഹൈവേ നിർമാണത്തിനായുള്ള മണ്ണുനീക്കമായതിനാൽ എല്ലാദിവസവും പൊലീസ് സമരക്കാരെ അറസ്റ്റ്‌ ചെയ്ത് മാറ്റി മണ്ണുനീക്കം പുനഃസ്ഥാപിക്കും....

Read More >>
#accident | മൂവാറ്റുപുഴ–പിറവം റോഡിൽ 
ടിപ്പർ അപകടം തുടർക്കഥ

Mar 27, 2024 05:36 AM

#accident | മൂവാറ്റുപുഴ–പിറവം റോഡിൽ 
ടിപ്പർ അപകടം തുടർക്കഥ

ഒന്നിലധികം ലോറികൾ ഒരേസമയം നിരത്ത് നിറഞ്ഞുപോകുന്നതിനാൽ ഇരുചക്രവാഹനയാത്രക്കാരും കാൽനടയാത്രക്കാരും വലിയ...

Read More >>
Top Stories










News Roundup