---
title: " വൈൻ ആൻഡ് ബിയർ പാർലറിൽ വച്ച് യുവാവിനെ വെട്ടിയ കേസിൽ ഒന്നാം പ്രതി എടക്കാട്ടുവയൽ സ്വദേശി ജിനേഷ് പിടിയിൽ "
english_title: "Jinesh, a native of Edakkatuvayal, has been arrested in the case of stabbing a youth at a wine and beer parlour."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/62160/jinesh-a-native-of-edakkatuvayal-has-been-arrested-in-the-case-of-stabbing-a-youth-at-a-wine-and-beer-parlour"
published_at: "2022-08-17T08:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fc5a3bcfb82_vett.jpg"
keywords: []
---

#  വൈൻ ആൻഡ് ബിയർ പാർലറിൽ വച്ച് യുവാവിനെ വെട്ടിയ കേസിൽ ഒന്നാം പ്രതി എടക്കാട്ടുവയൽ സ്വദേശി ജിനേഷ് പിടിയിൽ 

> **Lead Summary:** **എടക്കാട്ടുവയൽ..... **ആമ്പല്ലൂർ കാഞ്ഞിരമറ്റം വൈൻ ആൻഡ് ബിയർ പാർലറിൽ വച്ച് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ ഒന്നാം പ്രതി അറസ്റ്റിൽ.** **എടക്കാട്ടുവയൽ വറുങ്ങിൻ ചുവട് ചെറുകുന്നേൽ വീട്ടിൽ ജിനേഷ് നെയാണ് മുളന്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**എടക്കാട്ടുവയൽ..... **ആമ്പല്ലൂർ കാഞ്ഞിരമറ്റം വൈൻ ആൻഡ് ബിയർ പാർലറിൽ വച്ച് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ ഒന്നാം പ്രതി അറസ്റ്റിൽ.** **എടക്കാട്ടുവയൽ വറുങ്ങിൻ ചുവട് ചെറുകുന്നേൽ വീട്ടിൽ ജിനേഷ് നെയാണ് മുളന്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേർ നേരത്തെ പിടിയിലായിരുന്നു. വൈറ്റില ഹബ്ബിൽ നിന്നാണ് ഇൻസ്പെക്ടർ പി.എസ്സും.ഷിജുവും സംഘവും ചേർന്ന് പ്രതിയെ പിടികൂടിയത്. മുൻ പരിചയക്കാർ ആയിരുന്ന പ്രതികളും വെട്ടേറ്റ റിനാസും തമ്മിൽ പണം കൊടുത്തതുമായി ബന്ധപ്പെട്ട് വഴക്കുണ്ടാക്കുകയും, കയ്യിൽ കരുതിയിരുന്ന ആയുധമുപയോഗിച്ച് പ്രതികൾ റിനാസിന്‍റെ തലയിലും മുതുകിലും കയ്യിലും വെട്ടുകയായിരുന്നു. അന്വേഷണസംഘത്തിൽ എസ് ഐ മാരായ എസ്.എൻ.സുമിത, കൃഷ്ണകുമാർ, സുരേഷ് കുമാർ, അജിത്ത്കുമാർ, അജി, എ എസ് ഐ സന്തോഷ്, എസ് സി പി ഒമാരായ വിനു, അനിൽകുമാർ, രൂപേഷ്കുമാർ, രാകേഷ്, റജിൻ പ്രസാദ്, മിഥുൻ തമ്പി എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പുത്തൻകുരിശ് ഡിവൈഎസ് പി അജയ് നാഥ് അറിയിച്ചു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/62160/jinesh-a-native-of-edakkatuvayal-has-been-arrested-in-the-case-of-stabbing-a-youth-at-a-wine-and-beer-parlour)