കൂത്താട്ടുകുളം ഗവ.യു പി സ്‌കൂളില്‍ മാതൃകാ പ്രീ പ്രൈമറി ഉദ്ഘാടകനായ മന്ത്രി എത്തിയില്ല,കുട്ടികൾ വേഷപ്പകർച്ചയിൽ കാത്തിരുന്നത് നാലുമണിക്കൂർ

കൂത്താട്ടുകുളം ഗവ.യു പി സ്‌കൂളില്‍ മാതൃകാ പ്രീ പ്രൈമറി ഉദ്ഘാടകനായ മന്ത്രി എത്തിയില്ല,കുട്ടികൾ വേഷപ്പകർച്ചയിൽ കാത്തിരുന്നത് നാലുമണിക്കൂർ
Jul 30, 2022 12:01 PM | By Piravom Editor

കൂത്താട്ടുകുളം... കൂത്താട്ടുകുളം ഗവ.യു പി സ്‌കൂളില്‍ മാതൃകാ പ്രീ പ്രൈമറി ഉദ്ഘാടകനായ മന്ത്രി വി എൻ വാസവൻ എത്തിയില്ല,കുട്ടികൾ വേഷപ്പകർച്ചയിൽ കാത്തിരുന്നത് നാലുമണിക്കൂർ.  മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂത്താട്ടുകുളം ഗവ.യു പി സ്‌കൂളില്‍, മാതൃകാ പ്രീ പ്രൈമറി തുറക്കുന്ന ചടങ്ങിന്റെ ഉത്ഘാടകനായിരുന്നത് മന്ത്രി വി എൻ വാസവൻ ആയിരുന്നു. കുരുന്നുകൾ വേഷം കെട്ടി 4 മണിക്കൂർ കാത്തിരുന്നതു വെറുതെയായി. രാവിലെ 11നായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. പരിപാടി കളർഫുൾ ആക്കാൻ വിവിധ വേഷങ്ങളിലാണു കുട്ടികളെ ഒരുക്കിയിരുന്നത്. എന്നാൽ, ഉദ്ഘാടകനായ മന്ത്രി വി എൻ വാസവൻ എത്തിയില്ല. ഇതിനിടയിൽ പരിപാടി ഉച്ചകഴിഞ്ഞ് 2.30ലേക്ക് മാറ്റിയതായി അറിയിപ്പു വന്നു.ഉച്ചകഴിഞ്ഞ് മന്ത്രിയെ കാത്ത് വീണ്ടും എല്ലാവരും സജ്ജരായി. പ്രത്യേക വേഷമണിഞ്ഞ കുട്ടികൾ ഡിസ്പ്ലേ അവതരിപ്പിച്ചു. അനൂപ് ജേക്കബ് എംഎൽഎയും നഗരസഭാ പ്രതിനിധികളും വീണ്ടും എത്തിയെങ്കിലും മന്ത്രി വന്നില്ല.അനൂപ് ജേക്കബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

നഗരസഭാധ്യക്ഷ വിജയ ശിവന്‍ അധ്യക്ഷനായി. പ്രോഗ്രാം ഓഫീസര്‍ പി കെ മഞ്ജു പദ്ധതി വിശദീകരിച്ചു. വിദ്യാഭ്യാസ സമിതി അധ്യക്ഷ മരിയ ഗൊരേത്തി ശില്പി കെ എസ് രാജുവിനെ ആദരിച്ചു.നഗരസഭാ ഉപാധ്യക്ഷ അംബിക രാജേന്ദ്രന്‍,സ്ഥിരം സമിതി അധ്യക്ഷരായ സണ്ണി കുര്യാക്കോസ്, പ്രിന്‍സ് പോള്‍ ജോണ്‍, ഷിബി ബേബി, ജിജി ഷാനവാസ്, കൗണ്‍സിലര്‍മാരായ പി ആര്‍ സന്ധ്യ, ജിഷ രഞ്ജിത്, ജിജോ ടി ബേബി, ബേബി കിരാന്തടം ,സിബി കൊട്ടാരം, ജോണ്‍ എബ്രാഹം, അനില്‍ കരുണാകരന്‍, സുമ വിശ്വംഭരന്‍, കല രാജു, റോബിന്‍ ജോണ്‍, ബോബന്‍, പി സി ഭാസ്‌കരന്‍ , വര്‍ഗീസ്, പി ജി സുനില്‍ കുമാര്‍, ഷാമോള്‍ സുനില്‍, സി എന്‍ പ്രഭ കുമാര്‍,എഇഒ ബോബി ജോര്‍ജ്, ഡാല്‍മിയ തങ്കപ്പന്‍,ബിപിസി ബിനോയ് കെ ജോസഫ്, ഹെഡ്മാസ്റ്റര്‍ എ വി മനോജ്, പിടിഎ പ്രസിഡന്റ് ജോമോന്‍ കുര്യാക്കോസ്, ആര്‍ വത്സലാ ദേവി, സി പി രാജശേഖരന്‍, എലിസബത്ത് പോള്‍, ഹണി റെജി, കെ പി രേഖ തുടങ്ങിയവര്‍ സംസാരിച്ചു

സമഗ്ര ശിക്ഷ കേരള പ്രൊജക്ടിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്.പ്രീ പ്രൈമറിക്കായി പ്രത്യേക കാമ്പസ്, കളിമുറ്റം, ഭക്ഷണശാല, മള്‍ട്ടിമീഡിയ ക്ലാസ് റൂം, പാര്‍ക്ക്,പ്രവര്‍ത്തനയിടങ്ങള്‍, ശലഭപാര്‍ക്ക്, ഔഷധസസ്യത്തോട്ടം, പച്ചക്കറിത്തോട്ടം,ശിശു സൗഹൃദ ടൊയ്‌ലറ്റ്, കൈ കഴുകല്‍ യൂണിറ്റ് നടപ്പാതകള്‍,ആകര്‍ഷണീയമായ കവാടം, ഇരിപ്പിടങ്ങള്‍ പ്രവര്‍ത്തനാധിഷ്ഠിത ക്ലാസ്മറികള്‍ തുടങ്ങിയവയൊരുക്കിയിട്ടുണ്ട്. സ്‌കൂളും ക്ലാസ് മുറികളും പഠനോപകരണമായി മാറുന്ന തരത്തില്‍ കുട്ടികളുടെ വിവിധ ശേഷികള്‍ വികസിപ്പിക്കുന്നതിനാവശ്യമായ ദൗതിക മാറ്റങ്ങളും സൗന്ദര്യവത്കരണമുള്‍പ്പെടെ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയിട്ടുണ്ട്.

Minister VN Vasavan, the inaugurating model pre-primary, did not come to Koothattukulam Govt UP School, the children waited for four hours in disguise

Next TV

Related Stories
#bodiesfound | എറണാകുളത്ത് രണ്ടിടങ്ങളിലായി റെയിൽവേ പാളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തി

Apr 23, 2024 12:54 PM

#bodiesfound | എറണാകുളത്ത് രണ്ടിടങ്ങളിലായി റെയിൽവേ പാളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തി

രാവിലെ ട്രെയിനിൽ നിന്നും വീണതാണോയെന്ന് സംശയിക്കുന്നതായി റെയിൽവേ അധികൃതരും പൊലീസും...

Read More >>
#Complaint | ഒന്‍പത് മണിക്ക് ശേഷം മദ്യം നല്‍കാത്തതിന്റെ പേരില്‍ കാര്‍ തല്ലിപ്പൊളിച്ചെന്ന് പരാതി

Apr 23, 2024 12:50 PM

#Complaint | ഒന്‍പത് മണിക്ക് ശേഷം മദ്യം നല്‍കാത്തതിന്റെ പേരില്‍ കാര്‍ തല്ലിപ്പൊളിച്ചെന്ന് പരാതി

കാര്‍ തല്ലി പൊളിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഹെല്‍മെറ്റ് ധരിച്ചായിരുന്നു ആക്രമണം....

Read More >>
#attack | കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി ‌മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചു

Apr 23, 2024 12:47 PM

#attack | കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി ‌മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചു

തുടർന്ന് കാർ അടിച്ച് തകർത്ത് സംഘം കടന്നുകളഞ്ഞു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവല്ല സ്വദേശിയായ ഗുണ്ടാനേതാവും സംഘവും ആണ്...

Read More >>
#rabies | ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം തെരുവുനായയുടെ കടിയേറ്റ ആൾ മരിച്ചു

Apr 23, 2024 12:38 PM

#rabies | ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം തെരുവുനായയുടെ കടിയേറ്റ ആൾ മരിച്ചു

ആലുവ സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ പോളച്ചന്‍ ഡോക്ടറെ കാണാൻ ആശുപത്രിയിലേക്ക് വരുന്ന വഴിയാണ് തെരുവുനായ ആക്രമിച്ചത്....

Read More >>
#Thrikkakara | എംഎൽഎയുടെ ഭീഷണിക്കുമുന്നിൽ ഡിസിസി മുട്ടുമടക്കി;പുറത്താക്കിയ എല്ലാ എ ഗ്രൂപ്പുകാരെയും തിരിച്ചെടുത്തു

Apr 23, 2024 09:41 AM

#Thrikkakara | എംഎൽഎയുടെ ഭീഷണിക്കുമുന്നിൽ ഡിസിസി മുട്ടുമടക്കി;പുറത്താക്കിയ എല്ലാ എ ഗ്രൂപ്പുകാരെയും തിരിച്ചെടുത്തു

നടപടിക്ക് വിധേയരായ എ ഗ്രൂപ്പുകാരെ ഏകപക്ഷീയമായി സ്ഥാനമാനങ്ങളിലേക്ക് തിരിച്ചെടുത്ത സംസ്ഥാന നേതൃത്വത്തിനെതിരെ ഐ ഗ്രൂപ്പിൽ പ്രതിഷേധം...

Read More >>
#murder | ഭർത്താവ് ഭാര്യയെ ഷോൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി

Apr 23, 2024 09:30 AM

#murder | ഭർത്താവ് ഭാര്യയെ ഷോൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി

ഭർത്താവ് പ്രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ ആയിരുന്നു സംഭവം. കുടുംബ വഴക്കാണ് കൊലയിലേക്ക്...

Read More >>
Top Stories










News Roundup