സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു
Jul 25, 2022 03:55 PM | By Piravom Editor

കൂത്താട്ടുകുളം.... സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. മണ്ണത്തൂർ ആറൂർ റോഡിൽ കൊല്ലപ്പടിക്ക് സമീപം സ്കൂട്ടർ പോസ്റ്റിലിടിച്ച് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി കൂത്താട്ടുകുളം മണ്ണത്തൂര്‍ ഇലവുങ്കല്‍ രോഹിത് ബി ഏലിയാസ് (17) ആണ് മരിച്ചത്.

വഴിത്തല സെന്റ് സെബാസ്റ്റിയന്‍സ് എച്എസ്എസ് വിദ്യാര്‍ഥിയായിരുന്നു. ദേശാഭിമാനി തിരുവനന്തപുരം സെൻട്രൽ ഡസ്കിലെ ചീഫ് സബ് എഡിറ്റർ ഏലിയാസ് തോമസിന്റെയും കോലഞ്ചേരി സെൻറ് പീറ്റേഴ്സ് കോളേജ് അസിസ്റ്റൻറ് പ്രൊഫ. ബി ബിന്ദുവിന്റെയും മകനാണ്. 21ന് ഉണ്ടായ അപകടത്തെ തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന ചേലാട്ട് ബെന്നി പൗലോസിന്റെ മകൻ ധാനു ബെന്നി (18) പരുക്കുകളോടെ ചികിത്സയിലാണ്.മണ്ണത്തൂരിൽ നിന്നും ആറൂർ ബസ് സ്റ്റോപ്പിലേക്ക് പോകും വഴി ഇവർ സഞ്ചരിച്ചിരുന്ന ഹോണ്ട ആക്ടിവ സ്കൂട്ടർ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിക്കുന്ന രോഹിത്തിന്റെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മുവാറ്റുപുഴ മുൻസിപ്പൽ ശ്മശാനത്തിൽ സംസ്‌കരിക്കും

Student injured in scooter accident dies

Next TV

Related Stories
സ്വകാര്യ ബസിന് അടിയിൽ പെട്ട് യുവതി മരിച്ചു

Apr 17, 2024 02:22 PM

സ്വകാര്യ ബസിന് അടിയിൽ പെട്ട് യുവതി മരിച്ചു

പിറവം - കൂത്താട്ടുകുളം - ഇടയാർ റോഡിൽ ചെള്ളയ്ക്കപ്പടിയിൽ സ്വകാര്യ ബസ്സിന് അടിയിൽപ്പെട്ട 48 കാരി...

Read More >>
#Women'sCommission | അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കണം: വനിതാ കമീഷന്‍

Apr 17, 2024 06:12 AM

#Women'sCommission | അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കണം: വനിതാ കമീഷന്‍

ഭർത്താവിൽ പരസ്ത്രീബന്ധം ആരോപിക്കുന്ന നിരവധി പരാതികളാണ് ലഭിച്ചത്. അഞ്ച് പരാതി തീർപ്പാക്കി. രണ്ട് പരാതി പൊലീസ് റിപ്പോർട്ടിനായി...

Read More >>
#BennyBehanan | പെരുമ്പാവൂരിനെ മറന്ന ബെന്നി ബെഹനാനെതിരെ പ്രതിഷേധം ശക്തം

Apr 17, 2024 06:09 AM

#BennyBehanan | പെരുമ്പാവൂരിനെ മറന്ന ബെന്നി ബെഹനാനെതിരെ പ്രതിഷേധം ശക്തം

വല്ലം– തൊടാപറമ്പ് -–- കാവുംപറമ്പ്–- വഞ്ചിപറമ്പ് റോഡിന്റെ ടെൻഡർ പോലും ആയിട്ടില്ല. മണ്ഡലത്തിൽ എസ്‌സി ഫണ്ട് വിനിയോഗിക്കാത്തതിനെതിരെ ദളിത് സംഘടനകളും...

Read More >>
#handedover | സ്നേഹവീടിന്റെ താക്കോൽ കൈമാറി

Apr 17, 2024 06:06 AM

#handedover | സ്നേഹവീടിന്റെ താക്കോൽ കൈമാറി

കുലശേഖരമംഗലത്ത്‌ നിർമിച്ച വീടിന്റെ താക്കോൽ ചിറ്റലപ്പിള്ളി ഫൗണ്ടേഷൻ മാനേജർ ജി ദീപക്, പ്രൊജക്ട്‌ കോ-–-ഓർഡിനേറ്റർ ഡോ. എ പി സൂസമ്മ, കോളേജ് അസോഷ്യേറ്റ്...

Read More >>
#NewStar | അഖിലകേരള വടംവലി മത്സരത്തിൽ ന്യൂ സ്റ്റാർ മാരിയാട് മലപ്പുറം ഒന്നാംസ്ഥാനം നേടി

Apr 17, 2024 06:02 AM

#NewStar | അഖിലകേരള വടംവലി മത്സരത്തിൽ ന്യൂ സ്റ്റാർ മാരിയാട് മലപ്പുറം ഒന്നാംസ്ഥാനം നേടി

പനങ്ങാട് സഹകരണ ബാങ്ക് സ്പോൺസർ ചെയ്ത കെ വി സി കാറൽമണ്ണ, പാലക്കാട് കൊച്ചാൽ കൊറ്റിലാഞ്ചേരി മെമ്മോറിയൽ ട്രോഫിയും 12,121 രൂപ ക്യാഷ് അവാർഡും നേടി...

Read More >>
#drinkingwater | വെട്ടിത്തറ കുരുത്തോലത്തണ്ട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്

Apr 17, 2024 05:59 AM

#drinkingwater | വെട്ടിത്തറ കുരുത്തോലത്തണ്ട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്

എൽഡിഎഫ് മണ്ഡലം സെക്രട്ടറി പി ബി രതീഷ്, പഞ്ചായത്ത് സെക്രട്ടറി ബിജു സൈമൺ എന്നിവരുടെ ഇടപെടലിലാണ് പദ്ധതിക്ക് തുക...

Read More >>
Top Stories