പിറവം: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സി. ഐ. ടി.യു പിറവം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്നധർണ സംഘടിപ്പിച്ചു. സി ഐ ടി യു ഏരിയ സെക്രട്ടറി കെ. പി സലിം ഉദ്ഘാടനം ചെയ്തു. സിഐ ടി യു മേഖല സെക്രട്ടറി സോമൻ വല്ലയിൽ അദ്ധ്യക്ഷത വഹിച്ചു.
കർഷകസംഘം ഏരിയ പ്രസിഡന്റ് സി. കെ പ്രകാശ്, സിപിഐഎം ലോക്കൽ സെക്രട്ടറി പ്രൊഫ. ടി.കെ തോമസ്,ആശ വർക്കേഴ്സ് യൂണിയൻ ജില്ല ജോയിന്റ് സെക്രട്ടറി ലിസി വർഗീസ്,ടൗൺ ബ്രാഞ്ച് സെക്രട്ടറി ജെയിംസ് തോമസ്, ബിജു വി വി എന്നിവർ സംസാരിച്ചു.
ലോട്ടറി തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിന്ദു ഗോപിനാഥ്, സി ഐ ടി യു ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ഏരിയ സെക്രട്ടറി റെജി എം പി,ടിമ്പർ വർക്കേഴ്സ് യൂണിയൻ മേഖല പ്രസിഡന്റ് എം. കെ രാജൻ,നഗരസഭ കൗൺസിലർ ഗിരീഷ്കുമാർ, ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ഏരിയ പ്രസിഡന്റ് കെ സി പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
Declaring solidarity with the peasant struggle, citu The evening dharna was organized under the auspices of the TU Piravom Regional Committee