കേന്ദ്ര സർക്കാരിൻറെ നയങ്ങൾക്കെതിരെ കൂത്താട്ടുകുളത്ത് കർഷക സമരം

 കേന്ദ്ര സർക്കാരിൻറെ നയങ്ങൾക്കെതിരെ കൂത്താട്ടുകുളത്ത് കർഷക സമരം
Oct 13, 2021 06:47 PM | By Piravom Editor

കൂത്താട്ടുകുളം: കേന്ദ്ര സർക്കാരിൻറെ കർഷകദ്രോഹ, പെട്രോൾ ഡീസൽ പാചകവാതക വിലവർധന, പൊതുമേഖലാ സ്ഥാപനങ്ങൾ  വിറ്റു തുലയ്ക്കുന്ന നയങ്ങൾക്കെതിരെ കേരള കർഷക സംഘം കൂത്താട്ടുകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളത്തെ പോസ്റ്റ്‌ ഓഫിസിലേക്ക് മാർച്ച്‌ നടത്തി.

കർഷക സംഘം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ബിജു സൈമൺന്റെ അധ്യക്ഷതയിൽ കർഷക സംഘം ജില്ലാ സെക്രട്ടറി സഖാവ് എം.സി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ ജോഷി സ്‌കറിയ, ഏരിയ കമ്മിറ്റി അംഗങ്ങളായ സണ്ണി കുര്യാക്കോസ്, സി.എൻ പ്രഭകുമാർ സിപിഐ(എം) കൂത്താട്ടുകുളം ലോക്കൽ സെക്രട്ടറി ഫെബിഷ് ജോർജ് തുടങ്ങിയവർ സംസാരിച്ചു

Farmers strike at Koothattukulam against the policies of the Central Government

Next TV

Related Stories
Top Stories