അതിവേഗ പാതക്ക് ഭൂമി ഏറ്റെടുക്കൽ; ഗ്രാമങ്ങളിൽ നാലിരട്ടിയും,നഗരങ്ങളിൽ രണ്ടിരട്ടിയും ഭൂമിവില നല്‌കും;മുഖ്യമന്ത്രി പിണറായി വിജയൻ

അതിവേഗ പാതക്ക് ഭൂമി ഏറ്റെടുക്കൽ; ഗ്രാമങ്ങളിൽ നാലിരട്ടിയും,നഗരങ്ങളിൽ രണ്ടിരട്ടിയും ഭൂമിവില നല്‌കും;മുഖ്യമന്ത്രി പിണറായി വിജയൻ
Oct 13, 2021 12:30 PM | By Piravom Editor

തിരുവനന്തപുരം: അതിവേഗ പാതക്ക് ഭൂമി ഏറ്റെടുക്കൽ; ഗ്രാമങ്ങളിൽ നാലിരട്ടിയും,നഗരങ്ങളിൽ രണ്ടിരട്ടിയും ഭൂമിവില നല്‌കും;മുഖ്യമന്ത്രി പിണറായി വിജയൻ.

അതിവേഗ പാതക്ക് (സില്‍വര്‍ലൈന്‍) പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നീയമസഭയിൽ പറഞ്ഞു. ഗ്രാമങ്ങളില്‍ ഭൂമിവിലയുടെ നാലിരട്ടിയും നഗരങ്ങളില്‍ രണ്ടിരട്ടിയും നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

കേന്ദ്രാനുമതി ലഭിച്ച പദ്ധതിയുടെ സര്‍വേ നടപടികള്‍ പുരോഗമിക്കുകയാണ്. ജനങ്ങളുടെ ഭൂമി കവര്‍ന്നെടുക്കില്ല. ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രയാസം പരിഹരിക്കും. പദ്ധതി അട്ടിമറിക്കരുതെന്നും ആശങ്ക പരത്തുന്ന പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

Land acquisition for expressway; Land prices will be quadrupled in rural areas and doubled in urban areas; Chief Minister Pinarayi Vijayan

Next TV

Related Stories
Top Stories