മുന്നിൽ പോയ കാർ പെട്ടെന്ന് നിർത്തി ;പെട്ടെന്ന് ബ്രേക്ക് ചെയേണ്ടി വന്ന ട്രയിലറിൽ കൊണ്ടുപോകുകയായിരുന്ന കമ്പി അതേ ലോറിയുടെ ക്യാബിനിലേക്ക് തുളച്ച് കയറി

മുന്നിൽ പോയ കാർ പെട്ടെന്ന് നിർത്തി ;പെട്ടെന്ന് ബ്രേക്ക് ചെയേണ്ടി വന്ന ട്രയിലറിൽ കൊണ്ടുപോകുകയായിരുന്ന കമ്പി അതേ ലോറിയുടെ ക്യാബിനിലേക്ക് തുളച്ച് കയറി
Oct 12, 2021 06:50 PM | By Piravom Editor

കൊച്ചി: മുന്നിൽ പോയ കാർ പെട്ടെന്ന് നിർത്തി ;പെട്ടെന്ന് ബ്രേക്ക് ചെയേണ്ടി വന്ന ട്രയിലർ ലോറിയിൽ കൊണ്ടുപോകുകയായിരുന്ന കമ്പി അതേ ലോറിയുടെ ക്യാബിനിലേക്ക് തുളച്ച് കയറി.

കമ്പി ക്യാബിനിൽ തുളച്ച് കയറിയെങ്കിലും ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.  ആലുവ - പെരുമ്പാവൂർ ദേശസാൽകൃത റോഡിൽ കുട്ടമശ്ശേരി ആനിക്കാട് കവലയിലാണ് അപകടം. മൂവാറ്റുപുഴക്ക് കമ്പിയുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

ലോറിയുടെ മുൻപിൽ പോകുകയായിരുന്ന കാർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ ലോറി ഡ്രൈവറും ഉടനെ ബ്രേക്കമർത്തി. ഇതോടെ പുറകിലുണ്ടായിരുന്ന കമ്പി മുഴുവൻ ലോറിയുടെ ക്യാബിനിലേക്ക് തുളഞ്ഞ് കയറുകയായിരുന്നു. തുടർന്ന് വണ്ടി തിരിക്കാൻ പറ്റാത്ത അവസ്ഥയിലായി. കുറച്ച് നേരം ഗതാഗത തടസ്സമുണ്ടായി.

The steel rod, which was being carried in the trailer, which had to be braked suddenly, penetrated into the cabin of the same lorry

Next TV

Related Stories
Top Stories