ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ കള്ളൻ കയറി

ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ കള്ളൻ കയറി
May 30, 2022 07:07 PM | By Piravom Editor

ആമ്പല്ലൂർ.... കാഞ്ഞിരമറ്റം ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ കള്ളൻ കയറി. സുപ്രധാന ഫയലുകൾ നഷ്ടപ്പെട്ടതായി സംശയം.

ഇന്ന് രാവിലെ ഓഫീസിലെത്തിയ ഉദ്യോഗസ്ഥരാണ് വാതിൽ പൂട്ടുപൊളിച്ച് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്, തുടർന്നുള്ള അന്വേഷണത്തിൽ ഓഫീസിലെ സാധനങ്ങൾ വലിച്ചെറിഞ്ഞ രീതിയിൽ കണ്ടതിനെ തുടർന്ന് പോലീസിൽ അറിയിക്കുകയും മുളന്തുരുത്തി പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. കുടുംബശ്രീ സിഡിഎസ് ഓഫീസിലെ പണം നഷ്ടപ്പെട്ടതായി ആദ്യം കണ്ടെത്തി. പഞ്ചായത്തിലെ പല സുപ്രധാന ഫയലുകൾ മോക്ഷണം പോയിയോ എന്ന് പോലീസ് അന്വേഷിക്കുന്നു.

ഇന്നലെ ഞായർ അവധിയായത് മൂലം മോഷ്ടാവ് പഞ്ചായത്തിൽ എപ്പോൾ എത്തിയതെന്ന് കണ്ടെത്താനും മോഷ്ടാവിനെ പിടിക്കുവാനും പോലീസ് സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിരീക്ഷണ ക്യാമറകൾ ഇല്ലാത്തത് കള്ളനെ കണ്ടെത്തുവാൻ പോലീസിന് കൂടുതൽ മാർഗങ്ങലിലേക്ക് പോകേണ്ട അവസ്ഥയിൽ ആയി. പ്രാഥമിക അന്വേഷണങ്ങളിൽ ഫയലുകൾ നഷ്ടപ്പെട്ടിട്ടില്ല എന്നാണ് അറിവ് ലഭിക്കുന്നത്. പോലീസ് അന്വേഷണം തുടരുന്നു

A thief broke into the Ampalloor Grama Panchayat office

Next TV

Related Stories
#Wheelchairs | പാലിയേറ്റീവ് കെയർ സെന്ററുകൾക്ക് വീൽചെയറുകൾ നൽകി

Mar 27, 2024 05:59 AM

#Wheelchairs | പാലിയേറ്റീവ് കെയർ സെന്ററുകൾക്ക് വീൽചെയറുകൾ നൽകി

പറവൂർ കനിവ് പാലിയേറ്റീവ് കെയർ സെന്ററിൽ നടന്ന ചടങ്ങിൽ ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ബീന രവികുമാർ വിതരണം ഉദ്ഘാടനം...

Read More >>
#home | മേരിയുടെ കുടുംബത്തിന്റെ വീടെന്ന സ്വപ്നം സഫലമായി

Mar 27, 2024 05:55 AM

#home | മേരിയുടെ കുടുംബത്തിന്റെ വീടെന്ന സ്വപ്നം സഫലമായി

ശേഷിച്ച നിർമാണത്തിന് പണമില്ലാതെ വിഷമിക്കുമ്പോഴാണ് സ്വിറ്റ്സർലൻഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ്‌ ജോൺസൺ ഗോപുരത്തിങ്കൽ തുക...

Read More >>
#Paravur | വസ്തു നികുതി അടയ്‌ക്കാനെത്തുന്നവരെ വട്ടംകറക്കി പറവൂർ നഗരസഭ

Mar 27, 2024 05:52 AM

#Paravur | വസ്തു നികുതി അടയ്‌ക്കാനെത്തുന്നവരെ വട്ടംകറക്കി പറവൂർ നഗരസഭ

അറുനൂറ്റിയറുപത്‌ ചതുരശ്രയടിയിൽ താഴെയുള്ള വീടുകൾക്ക് നികുതി പൂർണമായും ഒഴിവാക്കി സർക്കാർ ഇളവ് ചെയ്തിട്ടുണ്ട്....

Read More >>
 #murder | വയോധികയുടെ കൊലപാതകത്തിൽ പൊലീസ് അന്വേഷണം ഊർജിതം

Mar 27, 2024 05:47 AM

#murder | വയോധികയുടെ കൊലപാതകത്തിൽ പൊലീസ് അന്വേഷണം ഊർജിതം

എന്നാൽ, സമീപത്തെ അലമാരയിലുണ്ടായിരുന്ന 15 പവൻ നഷ്ടപ്പെട്ടിട്ടില്ല. കവർച്ചയ്ക്കുവേണ്ടിയാണോ കൊലപാതകം എന്ന് പൊലീസിന്...

Read More >>
#HighCourt | പാമ്പാക്കുട  മണ്ണുകടത്തലിനെതിരെ നടത്തിയ സമരവും നിയമപോരാട്ടവും വിജയത്തിലേക്ക്;മണ്ണുകടത്തലിന് ഹൈക്കോടതി സ്റ്റേ

Mar 27, 2024 05:43 AM

#HighCourt | പാമ്പാക്കുട മണ്ണുകടത്തലിനെതിരെ നടത്തിയ സമരവും നിയമപോരാട്ടവും വിജയത്തിലേക്ക്;മണ്ണുകടത്തലിന് ഹൈക്കോടതി സ്റ്റേ

ഹൈവേ നിർമാണത്തിനായുള്ള മണ്ണുനീക്കമായതിനാൽ എല്ലാദിവസവും പൊലീസ് സമരക്കാരെ അറസ്റ്റ്‌ ചെയ്ത് മാറ്റി മണ്ണുനീക്കം പുനഃസ്ഥാപിക്കും....

Read More >>
#accident | മൂവാറ്റുപുഴ–പിറവം റോഡിൽ 
ടിപ്പർ അപകടം തുടർക്കഥ

Mar 27, 2024 05:36 AM

#accident | മൂവാറ്റുപുഴ–പിറവം റോഡിൽ 
ടിപ്പർ അപകടം തുടർക്കഥ

ഒന്നിലധികം ലോറികൾ ഒരേസമയം നിരത്ത് നിറഞ്ഞുപോകുന്നതിനാൽ ഇരുചക്രവാഹനയാത്രക്കാരും കാൽനടയാത്രക്കാരും വലിയ...

Read More >>
Top Stories