ആർ.എസ്.പിപിറവം മണ്ഡലം ഘടകം സിപിഐ ലേക്ക്; ലയനസമ്മേളനം നടന്നു

ആർ.എസ്.പിപിറവം മണ്ഡലം ഘടകം  സിപിഐ ലേക്ക്; ലയനസമ്മേളനം നടന്നു
Oct 11, 2021 11:32 AM | By Piravom Editor

മുളന്തുരുത്തി:ആർ.എസ്.പിപിറവം മണ്ഡലം ഘടകം സിപിഐ ലേക്ക്; ലയനസമ്മേളനം നടന്നു.ആർ.എസ്.പി വിട്ട 142 പാർട്ടി മെമ്പറൻമാരെയും എപി വർക്കി ജനകീയസമിതി വിട്ട അനുഭാവികളെയും സി പി ഐ യിലേക്ക് സ്വീകരിച്ചു കൊണ്ടുള്ള ലയന സമ്മേളനം ഉൽഘാടനം കാനം രാജേന്ദ്രൻ നിർവഹിച്ചു   

ഇടതുപക്ഷം പാർശ്വവൽക്കരിക്കപെട്ടാൽ അതിന്റെ ദുരിതം അനുഭവിക്കേണ്ടി വരുന്നത് രാജ്യവും രാജ്യത്തെ സാധാരണക്കാരുമാണന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രസ്താ വിച്ചു. ഇന്ന് രാജ്യത്ത് കേന്ദ്ര ഭരണം നടത്തുന്നജനദ്രോഹം അതി ന്റെ തെളിവാണ്. യാതൊരു വിഷമവുമില്ലാതെ പൊതുമേഖലയെ വിൽക്കുന്നു. 125 വിമാന സർവീസുകൾ നടത്തുന്ന എയർ ഇന്ത്യ ടാറ്റക്ക് കൈമാറി. 400 റെയിൽവേ സ്റ്റേഷനുകൾ വിൽക്കുന്നു.പെട്രോൾ വില സെഞ്ച്വറിയിൽ എത്തി. തൊഴിലാളി കർഷക ഐക്യം കൂടുതൽ ശക്തി പെടുത്തണമെന്നും ഐക്യത്തിന്റെ ശക്തി തെളിയിക്കുന്നതാണ് 27 ന് നടന്ന ഭാരത ബന്ദ് എന്നും കാനം ഉത്ഘാടക പ്രസംഗത്തിൽ പറഞ്ഞു. 

സ്വാതന്ത്ര സമരത്തിൽ കൃഷിക്കാരെയും തൊഴിലാളികളെയും അണി നിരത്തിയത് സിപിഐ ആണ് . പാർട്ടിയിലെ പിളർപ്പിന് ശേഷം ഛിന്നഭിന്നമായ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ ഇന്ന് സിപിഐയുമായി സഹകരിക്കുന്നുണ്ട്. സി പി ഐ യിലേക്ക് കടന്നുവന്ന സഖാക്കളെ കാനം രാജേന്ദ്രൻ സ്വാഗതം ചെയ്തു. കെ.എം. ജോർജിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് മുതിർന്ന നേതാവ് പി.കെ.രാജൻ പതാക ഉയർത്തി. കെ.എം. ജോർജിന് രക്തപതാക കൈമാറി പാർട്ടിയിലേക്ക് കടന്നുവന്നവരെ കാനം രാജേന്ദ്രൻ സ്വീകരിച്ചു. തുടർന്ന് സി പി ഐ യിലേക്ക് കടന്നുവന്നവരെ മുൻ പഞ്ചായത്തംഗം കൂടിയായ ഒ എ മണി പരിചയപെടുത്തി. സി പി ഐ നേതാക്കൾ പാർട്ടിയിലേക്ക് കടന്നുവന്നവരെ രക്തഹാരം ചാർത്തി സ്വീകരിച്ചു. സി പി ഐ ലോക്കൽ സെക്രട്ടറി ടോമി തച്ചാമ്പുറം സ്വാഗതമാശംസിച്ചു. സി പി ഐ ജില്ല സെക്രട്ടറി പി രാജു മുഖ്യ പ്രഭാഷണം നടത്തി. ജില്ല അസി സെക്രട്ടറി കെ എൻ സുഗതൻ എഐടിയൂസി ജില്ല സെക്രട്ടറി കെ എൻ ഗോപി , സിപിഐജില്ല കമ്മിറ്റിയംഗo റ്റി.രഘുവരൻ മണ്ഡലം സെക്രട്ടറി സി എൻ സദാമണി, സെക്രട്ടറിയേറ്റംഗങ്ങളായ കെ പി ഷാജഹാൻ, കെ.എം. മത്തായി, സിപിഐയിൽ ചേർന്ന പ്രമുഖ നേതാക്കളായ അനീഷി മോൻ , അഡ്വ: പി.ബി. സുരേന്ദൻ , എന്നിവർ സംസാരിച്ചു. സി.ഡി എസ് ചെയർ പേഴ്സൺ മേരി മത്തായി കൃതജ്ഞത രേഖപ്പെടുത്തി. സി പി ഐ ജില്ല കമ്മിറ്റിയoഗങ്ങളായ മുണ്ടക്കയം സദാശിവൻ പി വി ചന്ദ്ര ബോസ് എം എം ജോർജ് മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി ജിൻസൺ വി പേ)ൾ, സെക്രട്ടറിയേറ്റ് അംഗങ്ങളായ എ എസ് രാജൻ ,സുമയ്യ ഹസൻ ,ബിമൽ ചന്ദ്രൻ തുടങ്ങിയ നുറുകണക്കിന് സഖാക്കൾ മുളന്തുരുത്തി സ്റ്റാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തു

RSP constituency constituency component to CPI; The merger meeting took place

Next TV

Related Stories
Top Stories










GCC News