കോവിഡ് കാലത്തെ സഹായ പ്രവർത്തനം ;ഡി വൈ എഫ് ഐ ബ്രിഗേഡുകളേയും,രക്ഷാ പ്രവർത്തകരെയും ആദരിച്ചു

കോവിഡ് കാലത്തെ സഹായ പ്രവർത്തനം ;ഡി വൈ എഫ് ഐ ബ്രിഗേഡുകളേയും,രക്ഷാ പ്രവർത്തകരെയും ആദരിച്ചു
Oct 9, 2021 05:42 PM | By Piravom Editor

രാമമംഗലം: സി പി ഐ എം 23-ാം പാർട്ടി കോൺഗ്രസ്സിനു മുന്നോടിയായുള്ള രാമമംഗലം ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായി കോവിഡ് - 19 മഹാമാരിയെ പ്രതിരോധിക്കുന്നതിലും, ആവശ്യമായ സഹായം എത്തിക്കുന്നതിലും, ശുചീകരണ പ്രവർത്തനങ്ങൾ, രോഗികൾക്കും, പരിശോധന ആവശ്യമായവർക്കും വേണ്ടി പ്രവർത്തിച്ച ഡി വൈ എഫ് ഐ യുടെ കോവിഡ് ബ്രിഗേഡുകളേയും, ജീവൻ രക്ഷാ പ്രവർത്തകൻ പ്രതീഷ് രാജനെയും ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  ആലീസ് ഷാജു, പി എസ്  മോഹനൻ, സുമിത് സുരേന്ദ്രൻ, ജിജോ ഏലിയാസ്, സജീവ് എം യു , അംബിക തങ്കപ്പൻ, ടി കെതോമസ് എന്നിവർ പങ്കെടുത്തു.

Kovid-era relief work honors DYFI brigades and rescue workers

Next TV

Related Stories
Top Stories