അഘോരി സന്യാസി പ്രമുഖൻ ശ്രീ ശ്രീ കൈലാസനാഥപുരി സ്വാമികൾ (മഹാകാൽ ബാബ) തിരുവനന്തപുരത്ത്; ആരാണ് അഘോരികൾ കാണാം

അഘോരി സന്യാസി പ്രമുഖൻ ശ്രീ ശ്രീ കൈലാസനാഥപുരി സ്വാമികൾ (മഹാകാൽ ബാബ) തിരുവനന്തപുരത്ത്; ആരാണ് അഘോരികൾ കാണാം
May 14, 2022 05:47 PM | By Piravom Editor

തിരുവനന്തപുരം.... അഘോരി സന്യാസി പ്രമുഖൻ ശ്രീ ശ്രീ കൈലാസനാഥപുരി സ്വാമികൾ (മഹാകാൽ ബാബ) തിരുവനന്തപുരത്തെത്തി. വെങ്ങാനൂർ ചാവടിനട പൗർണമിക്കാവ് ബാലഭദ്ര ദേവി ക്ഷേത്രത്തിൽ നടക്കുന്ന മഹാകാളിയാഗത്തിൽ പങ്കെടുക്കാനായാണ് കൈലാസനാഥപുരി സ്വാമികൾ എത്തിയത്. കഴിഞ്ഞ ഒൻപത് ദിവസമായി തുടരുന്ന മഹാകാളിയാഗം ഇന്ന് മൂന്നാം ഘട്ടത്തിലേക്ക് കടക്കും.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അഘോരി സന്യാസികളുടെ കുലപതിയായ മഹാകാൽ ബാബ എന്നറിയപ്പെടുന്ന ശ്രീ ശ്രീ കൈലാസനാഥപുരി സ്വാമികൾ തലസ്ഥാനത്ത് എത്തിയത്. വേളി റെയിൽവേ സ്റ്റേഷനിൽ എത്തിയ അദ്ദേഹത്തെ ക്ഷേത്രഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു. പത്മനാഭ സ്വാമി ക്ഷേത്രത്തിലടക്കം വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഒരുക്കിയിരുന്നു. പ്രത്യേകം അലങ്കരിച്ച രഥത്തിലാണ് സ്വാമികളെ പൗർണമിക്കാവ് ക്ഷേത്രത്തിലെ യാഗശാലയിലേക്ക് എത്തിച്ചത്.

നിരവധി വാഹനങ്ങൾ രഥത്തിന് അകമ്പടി സേവിച്ചു. വൈകിട്ട് നടന്ന മഹാകാലഭൈരവ ഹവനത്തിൽ അദ്ദേഹം പങ്കെടുത്തു.ഹിമാലയത്തിൽ തപസ് അനുഷ്ഠിക്കുന്ന ശ്രീ ശ്രീ കൈലാസനാഥപുരി സ്വാമികൾക്ക് 87 വയസുണ്ട്. ഉത്തരാഖണ്ഡിലാണ് ആശ്രമം സ്ഥിതി ചെയ്യുന്നത്. ആദ്യമായാണ് ദക്ഷിണേന്ത്യയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനായി സ്വാമികൾ എത്തുന്നത്. അതേസമയം നൂറോളം അഘോരി സന്യാസികളാണ് പൗർണമിക്കാവിലെ മഹാകാളിയാഗത്തിൽ പങ്കെടുക്കുന്നത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ അടക്കമുള്ള പ്രമുഖ ആചാര്യന്മാരാണ് യാഗത്തിനു നേതൃത്വം നൽകുന്നത്. ഈ മാസം 16 നു യാഗം അവസാനിക്കും

Aghori Sanyasi Prominent Sri Sri Kailasanathapuri Swamis (Mahakal Baba) in Thiruvananthapuram;

Next TV

Related Stories
സ്വകാര്യ ബസിന് അടിയിൽ പെട്ട് യുവതി മരിച്ചു

Apr 17, 2024 02:22 PM

സ്വകാര്യ ബസിന് അടിയിൽ പെട്ട് യുവതി മരിച്ചു

പിറവം - കൂത്താട്ടുകുളം - ഇടയാർ റോഡിൽ ചെള്ളയ്ക്കപ്പടിയിൽ സ്വകാര്യ ബസ്സിന് അടിയിൽപ്പെട്ട 48 കാരി...

Read More >>
#Women'sCommission | അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കണം: വനിതാ കമീഷന്‍

Apr 17, 2024 06:12 AM

#Women'sCommission | അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കണം: വനിതാ കമീഷന്‍

ഭർത്താവിൽ പരസ്ത്രീബന്ധം ആരോപിക്കുന്ന നിരവധി പരാതികളാണ് ലഭിച്ചത്. അഞ്ച് പരാതി തീർപ്പാക്കി. രണ്ട് പരാതി പൊലീസ് റിപ്പോർട്ടിനായി...

Read More >>
#BennyBehanan | പെരുമ്പാവൂരിനെ മറന്ന ബെന്നി ബെഹനാനെതിരെ പ്രതിഷേധം ശക്തം

Apr 17, 2024 06:09 AM

#BennyBehanan | പെരുമ്പാവൂരിനെ മറന്ന ബെന്നി ബെഹനാനെതിരെ പ്രതിഷേധം ശക്തം

വല്ലം– തൊടാപറമ്പ് -–- കാവുംപറമ്പ്–- വഞ്ചിപറമ്പ് റോഡിന്റെ ടെൻഡർ പോലും ആയിട്ടില്ല. മണ്ഡലത്തിൽ എസ്‌സി ഫണ്ട് വിനിയോഗിക്കാത്തതിനെതിരെ ദളിത് സംഘടനകളും...

Read More >>
#handedover | സ്നേഹവീടിന്റെ താക്കോൽ കൈമാറി

Apr 17, 2024 06:06 AM

#handedover | സ്നേഹവീടിന്റെ താക്കോൽ കൈമാറി

കുലശേഖരമംഗലത്ത്‌ നിർമിച്ച വീടിന്റെ താക്കോൽ ചിറ്റലപ്പിള്ളി ഫൗണ്ടേഷൻ മാനേജർ ജി ദീപക്, പ്രൊജക്ട്‌ കോ-–-ഓർഡിനേറ്റർ ഡോ. എ പി സൂസമ്മ, കോളേജ് അസോഷ്യേറ്റ്...

Read More >>
#NewStar | അഖിലകേരള വടംവലി മത്സരത്തിൽ ന്യൂ സ്റ്റാർ മാരിയാട് മലപ്പുറം ഒന്നാംസ്ഥാനം നേടി

Apr 17, 2024 06:02 AM

#NewStar | അഖിലകേരള വടംവലി മത്സരത്തിൽ ന്യൂ സ്റ്റാർ മാരിയാട് മലപ്പുറം ഒന്നാംസ്ഥാനം നേടി

പനങ്ങാട് സഹകരണ ബാങ്ക് സ്പോൺസർ ചെയ്ത കെ വി സി കാറൽമണ്ണ, പാലക്കാട് കൊച്ചാൽ കൊറ്റിലാഞ്ചേരി മെമ്മോറിയൽ ട്രോഫിയും 12,121 രൂപ ക്യാഷ് അവാർഡും നേടി...

Read More >>
#drinkingwater | വെട്ടിത്തറ കുരുത്തോലത്തണ്ട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്

Apr 17, 2024 05:59 AM

#drinkingwater | വെട്ടിത്തറ കുരുത്തോലത്തണ്ട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്

എൽഡിഎഫ് മണ്ഡലം സെക്രട്ടറി പി ബി രതീഷ്, പഞ്ചായത്ത് സെക്രട്ടറി ബിജു സൈമൺ എന്നിവരുടെ ഇടപെടലിലാണ് പദ്ധതിക്ക് തുക...

Read More >>
Top Stories