കൂത്താട്ടുകുളം കോഴിപ്പിള്ളി സ്വദേശി സിസ്റ്റർ ലിസ്സി തോമസ് വിദേശത്ത് മരിച്ചു

കൂത്താട്ടുകുളം കോഴിപ്പിള്ളി സ്വദേശി സിസ്റ്റർ ലിസ്സി തോമസ് വിദേശത്ത് മരിച്ചു
Oct 9, 2021 08:58 AM | By Piravom Editor

കൂത്താട്ടുകുളം: കോഴിപ്പിള്ളി സ്വദേശി നേഴ്സ് വിദേശത്ത് മരിച്ചു. പാലക്കുഴ കോഴിപ്പിള്ളി കുരിശുകവലയ്ക്ക് സമീപം ഇടവാക്കേൽ ലിസ്സി തോമസ് (53 ) മരിച്ചത്. അൽഖസീം ബുറൈദയിലെ‌ എംസിഎച്ച് ഹോസ്പിറ്റലിൽ ഹെഡ്‌നഴ്സായി ജോലി ചെയ്തിരുന്ന സിസ്റ്റർ ലിസ്സി തോമസ് റിയാദ് കിംഗ് ഫഹദ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കേയാണ് മരണം. കഴിഞ്ഞ മാസം സിസ്റ്റർ ലിസ്സിയെ ഹോസ്റ്റൽ റൂമിൽ അബോധാവസ്ഥയിൽ കാണപ്പെടുകയും തുടർന്ന് നടത്തിയ പരിശോധനയിൽ അന്യൂറിസം ബാധിച്ചതാണെന്ന്  സ്ഥിതീകരികുകയുമായിരുന്നു. മെച്ചപ്പെട്ട ചികിത്സക്കായി റിയാദിലേക്ക് സെപ്റ്റംബർ 22ന് മാറ്റുകയും 7ആം തിയതി മരണം സംഭവിക്കുകയുമായിരുന്നു. ഏകദേശം 22 വർഷത്തിലേറെയായി MCH സൗദി അറേബ്യയിൽ ജോലി ചെയ്ത് വരികയായിരുന്നു സിസ്റ്റർ ലിസ്സി. സജി‌ ജോർജ് ഭർത്താവാണ്.

nurse from Kozhippilly died abroad

Next TV

Related Stories
Top Stories