ഹയർ സെക്കൻഡറി മൂല്യ നിർണ്ണയ ക്യാമ്പുകളിൽ ജാഗ്രതാ ദിന സംഗമം നടത്തി

ഹയർ സെക്കൻഡറി മൂല്യ നിർണ്ണയ ക്യാമ്പുകളിൽ ജാഗ്രതാ ദിന സംഗമം നടത്തി
May 5, 2022 04:01 PM | By Piravom Editor

തൃപ്പൂണിത്തുറ..... ഹൈസ്ക്കൂൾ - ഹയർ സെക്കൻഡറി ലയന നീക്കം ഉപേക്ഷിക്കുക, ഖാദർ കമ്മറ്റി റിപ്പോർട്ട് തള്ളിക്കളയുക, ഹയർ സെക്കൻഡറി മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക, അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ച് വിലങ്ങിടാനുള്ള ശ്രമം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷന്റെ (FHSTA) നേതൃത്വത്തിൽ ഹയർ സെക്കൻഡറി ജാഗ്രതാ സംഗമം സംഘടിപ്പിച്ചു.

മൂല്യ നിർണ്ണയത്തിലെ ഉത്തര കടലാസുകളുടെ എണ്ണം വർദ്ധിപ്പിച്ച നടപടി, കെമിസ്ട്രി ഉത്തര സൂചികയുമായി ബന്ധപ്പെട്ട തെറ്റ് ചൂണ്ടിക്കാണിച്ച അദ്ധ്യാപകരെ ശിക്ഷിക്കാനുള്ള നീക്കം എന്നീ അധ്യാപക വിദ്യാർത്ഥി വിരുദ്ധ നിലപാടുകളിൽ എഫ്. എച്ച്.എസ്.ടി.എ. പ്രതിഷേധം രേഖപ്പെടുത്തി.അധ്യാപകരുടെ ആവശ്യം അംഗീകരിച്ച് പുതിയ കെമിസ്ട്രി ഉത്തര സൂചിക തയ്യാറാക്കിയതിനെ എഫ് എച്ച്.എസ് ടി.എ. സ്വാഗതം ചെയ്തു.

ത്യപ്പൂണിത്തുറ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു മുന്നിൽ നടന്ന പ്രതിഷേധ കൂട്ടായ്മ എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ടി. എൻ. വിനോദ് ഉദ്ഘാടനം ചെയ്തു . ജില്ലാ സെക്രട്ടറി ബിനു. കെ. വർഗീസ് അധ്യക്ഷത വഹിച്ചു. ഡോ. അനുകുമാർ , ഷാജി വർഗീസ്, എൽദോ ജോൺ, സുരേഷ്കുമാർ എസ് എന്നിവർ സംസാരിച്ചു.

Awareness day meeting was held at Higher Secondary Assessment Camps

Next TV

Related Stories
സ്വകാര്യ ബസിന് അടിയിൽ പെട്ട് യുവതി മരിച്ചു

Apr 17, 2024 02:22 PM

സ്വകാര്യ ബസിന് അടിയിൽ പെട്ട് യുവതി മരിച്ചു

പിറവം - കൂത്താട്ടുകുളം - ഇടയാർ റോഡിൽ ചെള്ളയ്ക്കപ്പടിയിൽ സ്വകാര്യ ബസ്സിന് അടിയിൽപ്പെട്ട 48 കാരി...

Read More >>
#Women'sCommission | അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കണം: വനിതാ കമീഷന്‍

Apr 17, 2024 06:12 AM

#Women'sCommission | അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കണം: വനിതാ കമീഷന്‍

ഭർത്താവിൽ പരസ്ത്രീബന്ധം ആരോപിക്കുന്ന നിരവധി പരാതികളാണ് ലഭിച്ചത്. അഞ്ച് പരാതി തീർപ്പാക്കി. രണ്ട് പരാതി പൊലീസ് റിപ്പോർട്ടിനായി...

Read More >>
#BennyBehanan | പെരുമ്പാവൂരിനെ മറന്ന ബെന്നി ബെഹനാനെതിരെ പ്രതിഷേധം ശക്തം

Apr 17, 2024 06:09 AM

#BennyBehanan | പെരുമ്പാവൂരിനെ മറന്ന ബെന്നി ബെഹനാനെതിരെ പ്രതിഷേധം ശക്തം

വല്ലം– തൊടാപറമ്പ് -–- കാവുംപറമ്പ്–- വഞ്ചിപറമ്പ് റോഡിന്റെ ടെൻഡർ പോലും ആയിട്ടില്ല. മണ്ഡലത്തിൽ എസ്‌സി ഫണ്ട് വിനിയോഗിക്കാത്തതിനെതിരെ ദളിത് സംഘടനകളും...

Read More >>
#handedover | സ്നേഹവീടിന്റെ താക്കോൽ കൈമാറി

Apr 17, 2024 06:06 AM

#handedover | സ്നേഹവീടിന്റെ താക്കോൽ കൈമാറി

കുലശേഖരമംഗലത്ത്‌ നിർമിച്ച വീടിന്റെ താക്കോൽ ചിറ്റലപ്പിള്ളി ഫൗണ്ടേഷൻ മാനേജർ ജി ദീപക്, പ്രൊജക്ട്‌ കോ-–-ഓർഡിനേറ്റർ ഡോ. എ പി സൂസമ്മ, കോളേജ് അസോഷ്യേറ്റ്...

Read More >>
#NewStar | അഖിലകേരള വടംവലി മത്സരത്തിൽ ന്യൂ സ്റ്റാർ മാരിയാട് മലപ്പുറം ഒന്നാംസ്ഥാനം നേടി

Apr 17, 2024 06:02 AM

#NewStar | അഖിലകേരള വടംവലി മത്സരത്തിൽ ന്യൂ സ്റ്റാർ മാരിയാട് മലപ്പുറം ഒന്നാംസ്ഥാനം നേടി

പനങ്ങാട് സഹകരണ ബാങ്ക് സ്പോൺസർ ചെയ്ത കെ വി സി കാറൽമണ്ണ, പാലക്കാട് കൊച്ചാൽ കൊറ്റിലാഞ്ചേരി മെമ്മോറിയൽ ട്രോഫിയും 12,121 രൂപ ക്യാഷ് അവാർഡും നേടി...

Read More >>
#drinkingwater | വെട്ടിത്തറ കുരുത്തോലത്തണ്ട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്

Apr 17, 2024 05:59 AM

#drinkingwater | വെട്ടിത്തറ കുരുത്തോലത്തണ്ട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്

എൽഡിഎഫ് മണ്ഡലം സെക്രട്ടറി പി ബി രതീഷ്, പഞ്ചായത്ത് സെക്രട്ടറി ബിജു സൈമൺ എന്നിവരുടെ ഇടപെടലിലാണ് പദ്ധതിക്ക് തുക...

Read More >>
Top Stories