---
title: "റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ 60 കാരിക്ക് നേരെ അതിക്രമം; 25 കാരൻ അറസ്റ്റിൽ"
english_title: "Mumbai Ghatkopar Railway Station Assault: 25-Year-Old Arrested For Attack On 60-Year-Old Woman"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/393555/railway-station-assault-60-year-old-woman-arrest"
published_at: "2026-11-28T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a7ece53999_1000839382.png"
keywords: ["Railway Station", "Crime", "GRP", "RPF", "Railway Station Assault", "Mumbai Police", "Ghatkopar"]
---

# റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ 60 കാരിക്ക് നേരെ അതിക്രമം; 25 കാരൻ അറസ്റ്റിൽ

> **Lead Summary:** മുംബൈ: മുംബൈയിലെ ഘാട്കോപ്പർ റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ 60 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 25 കാരനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

## Article Content

മുംബൈ: മുംബൈയിലെ ഘാട്കോപ്പർ റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ 60 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 25 കാരനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഘാട്കോപ്പറിന് സമീപം ദിവസവേതനത്തിന് ജോലി ചെയ്ത് വരികയായിരുന്ന സ്ത്രീയാണ് അതിക്രമത്തിനിരയായത്. 18 വയസ്സുള്ള മകൾക്കൊപ്പമാണ് സംഭവദിവസം ഇവർ ജോലിക്ക് പോയത്. ജോലി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനായി ഘാട്കോപ്പർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം.

പ്ലാറ്റ്ഫോമിൽ നിൽക്കുന്നതിനിടെ സ്ത്രീ ശുചിമുറിയിലേക്ക് പോയി. ഈ സമയം അവിടെ ജീവനക്കാർ ഉണ്ടായിരുന്നില്ല. തൊട്ടുപിന്നാലെ സ്ത്രീകളുടെ ശുചിമുറിയിലേക്ക് കടന്ന യുവാവ് അതിക്രമം നടത്തുകയായിരുന്നു. യുവാവ് ശുചിമുറിയിലേക്ക് കയറുന്നതും പിന്നീട് തിടുക്കത്തിൽ പുറത്തേക്ക് പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.

സംഭവത്തിന് ശേഷം സ്ത്രീ മകളോട് വിവരം പറയുകയും ഇരുവരും നാലാം നമ്പർ പ്ലാറ്റ്ഫോമിലെ ജിആർപി ഡെസ്കിൽ എത്തി പരാതി നൽകുകയും ചെയ്തു. തുടർന്ന് സ്റ്റേഷൻ മാനേജരെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനെയും (ആർപിഎഫ്) വിവരമറിയിച്ചു.

വനിതാ പൊലീസ് ഉദ്യോഗസ്ഥ മൊഴിയെടുത്ത ശേഷം അതിജീവിതയെ വൈദ്യപരിശോധനയ്ക്കായി ഘാട്കോപ്പറിലെ രാജാവാഡി ആശുപത്രിയിലേക്ക് മാറ്റി. റെയിൽവേ സ്റ്റേഷനിലെയും മെട്രോ പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടക്കുകയാണ്.

A 25-year-old man was arrested by Railway Police for allegedly sexually assaulting a 60-year-old woman in the ladies' toilet at Mumbai's Ghatkopar railway station on Thursday.The daily-wage worker was returning home with her 18-year-old daughter after work when the attack occurred. Police traced the accused using CCTV footage from the station and metro area.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/393555/railway-station-assault-60-year-old-woman-arrest)