---
title: "ഭാര്യയെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി"
english_title: "Thrissur Peringottukara Couple Found Dead Home"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/393449/thrissur-peringottukara-couple-found-dead"
published_at: "2026-11-27T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b095ef71e869_1000838472.jpg"
keywords: ["Crime", "Couple death", "Police investigation"]
---

# ഭാര്യയെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

> **Lead Summary:** തൃശൂർ: പെരിങ്ങോട്ടുകര കിഴുക്കപ്പിള്ളിക്കരയിൽ ഭാര്യയെയും ഭർത്താവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സന്തോഷ്, ഭാര്യ ഷിനി എന്നിവരാണ് മരിച്ചത്. ഷിനിയെ കൊലപ്പെടുത്തിയ ശേഷം സന്തോഷ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.

## Article Content

തൃശൂർ: പെരിങ്ങോട്ടുകര കിഴുക്കപ്പിള്ളിക്കരയിൽ ഭാര്യയെയും ഭർത്താവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സന്തോഷ്, ഭാര്യ ഷിനി എന്നിവരാണ് മരിച്ചത്. ഷിനിയെ കൊലപ്പെടുത്തിയ ശേഷം സന്തോഷ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.

ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം പുറത്തറിയുന്നത്. മകൻ വീട്ടിലെത്തിയപ്പോൾ മുൻവാതിൽ തുറക്കാത്തതിനെത്തുടർന്ന് അടുക്കളവശത്തെ വാതിലിലൂടെ പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അടുക്കളയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ കിടന്നിരുന്നത്.

തൃശൂരിൽ ഇലക്ട്രോണിക്സ് സ്ഥാപനം നടത്തിവരികയായിരുന്നു സന്തോഷ്. ബിസിനസ്സുമായി ബന്ധപ്പെട്ടുണ്ടായ കടുത്ത സാമ്പത്തിക ബാധ്യതകളും, ബാങ്കിൽ നിന്നുള്ള ജപ്തി നോട്ടീസും കാരണം ദമ്പതികൾക്കിടയിൽ നിരന്തരം വഴക്കുകൾ നടക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതേത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലും മരണത്തിലും കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. അന്തിക്കാട് പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

A couple, Santhosh and Shini, were found dead inside their house at Peringottukara in Thrissur. Police suspect Santhosh killed his wife before taking his own life. Financial liabilities related to his electronics business and a bank attachment notice allegedly led to frequent disputes.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/393449/thrissur-peringottukara-couple-found-dead)