---
title: "ഓടിക്കൊണ്ടിരുന്ന ഒമിനി വാനിന് തീപിടിച്ചു ; വാഹനം പൂർണമായും കത്തിനശിച്ചു"
english_title: "Thrissur Mattam Omni Van Catches Fire"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/393425/thrissur-mattam-omni-van-fire"
published_at: "2026-11-27T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0937480e06f_1000838332.png"
keywords: ["Thrissur", "Accident", "Vehicle fire", "Omni van"]
---

# ഓടിക്കൊണ്ടിരുന്ന ഒമിനി വാനിന് തീപിടിച്ചു ; വാഹനം പൂർണമായും കത്തിനശിച്ചു

> **Lead Summary:** തൃശൂർ: മറ്റം കോക്കൂർ റെയിൽവേ ഗേറ്റിന് സമീപം ഓടിക്കൊണ്ടിരുന്ന ഒമിനി വാനിന് തീപിടിച്ചു. വാഹനം പൂർണമായും കത്തി നശിച്ചു. മറ്റം സ്വദേശി സതീശന്റെ വാഹനമാണ് കത്തിയത്. വാഹനത്തിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പുറത്തിറങ്ങിയതിനാൽ ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

## Article Content

തൃശൂർ: മറ്റം കോക്കൂർ റെയിൽവേ ഗേറ്റിന് സമീപം ഓടിക്കൊണ്ടിരുന്ന ഒമിനി വാനിന് തീപിടിച്ചു. വാഹനം പൂർണമായും കത്തി നശിച്ചു. മറ്റം സ്വദേശി സതീശന്റെ വാഹനമാണ് കത്തിയത്. വാഹനത്തിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പുറത്തിറങ്ങിയതിനാൽ ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

യാത്രയ്ക്കിടെ വാഹനത്തിന്റെ പിൻഭാഗത്തുനിന്ന് പെട്ടെന്ന് പുക ഉയരുകയായിരുന്നു. ഇതോടെ സതീശൻ ഉടൻ പുറത്തിറങ്ങി. പിന്നാലെ വാഹനത്തിലേക്ക് തീ പടരുകയായിരുന്നു. ഫയർഫോഴ്സിനെ വിവരമറിയിച്ചെങ്കിലും എത്തുമ്പോഴേക്കും വാഹനം പൂർണമായും കത്തിയമർന്നിരുന്നു.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ. സമയോചിതമായി വാഹനത്തിൽനിന്ന് പുറത്തിറങ്ങിയതിനാൽ വലിയ അപകടത്തിൽനിന്നാണ് സതീശൻ രക്ഷപ്പെട്ടത്.

An Omni van caught fire while running near Kokkur railway gate at Mattam in Thrissur. The vehicle was completely gutted. Owner Satheesan escaped unhurt after noticing smoke from the rear. Fire force arrived after the van was burnt. Short circuit is suspected as the cause.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/393425/thrissur-mattam-omni-van-fire)