---
title: "എറണാകുളത്ത് തുടർച്ചയായ വൈദ്യുതി മുടക്കം; നാട്ടുകാർ റോഡ് ഉപരോധിച്ചു"
english_title: "Kochi Power Outage Road Blockade Chalikkavattom"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/393407/kochi-power-outage-road-blockade"
published_at: "2026-11-27T11:51:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b09216bf2bef_1000837947.jpg"
keywords: ["Power outage", "Ernakulam", "blockade"]
---

# എറണാകുളത്ത് തുടർച്ചയായ വൈദ്യുതി മുടക്കം; നാട്ടുകാർ റോഡ് ഉപരോധിച്ചു

> **Lead Summary:** കൊച്ചി: കൊറ്റംങ്കാവിലും ചളിക്കവട്ടം പരിസരത്തും തുടർച്ചയായി വൈദ്യുതി നിലച്ചതിനെതുടർന്ന് ജനം രാത്രി തെരുവിലിറങ്ങി റോഡ് ഉപരോധിച്ചു. രണ്ടു ദിവസം തുടർച്ചയായി ചളിക്കവട്ടത്ത് വൈദ്യുതി നിലച്ചതോടെ കൊറ്റംങ്കാവ് ജങ്ക്ഷനിൽ സ്ഥാപിച്ച ട്രാൻഫോർമറിന് ശേഷി കുറവാണെന്ന് കെഎസ്ഇബി അധികൃതർ കണ്ടെത്തി.

## Article Content

കൊച്ചി: കൊറ്റംങ്കാവിലും ചളിക്കവട്ടം പരിസരത്തും തുടർച്ചയായി വൈദ്യുതി നിലച്ചതിനെതുടർന്ന് ജനം രാത്രി തെരുവിലിറങ്ങി റോഡ് ഉപരോധിച്ചു. രണ്ടു ദിവസം തുടർച്ചയായി ചളിക്കവട്ടത്ത് വൈദ്യുതി നിലച്ചതോടെ കൊറ്റംങ്കാവ് ജങ്ക്ഷനിൽ സ്ഥാപിച്ച ട്രാൻഫോർമറിന് ശേഷി കുറവാണെന്ന് കെഎസ്ഇബി അധികൃതർ കണ്ടെത്തി.

വ്യാഴാഴ്ച മറ്റൊരു ട്രാൻസ്ഫോർമർ സ്ഥാപിച്ചു. രാത്രിയായപ്പോൾ ഈ ഭാഗങ്ങളിൽ വീണ്ടും വൈദ്യുതി നിലച്ചതോടെ സ്ത്രീകൾ അടക്കമുള്ള നാട്ടുകാർ കൊറ്റംങ്കാവ് ജങ്ഷനിൽ റോഡ് ഉപരോധിക്കുകയായിരുന്നു. വിവരം അറിഞ്ഞ് കെഎസ്ഇബി അധികൃതരും പൊലീസുമെത്തി. പരിശോധനയിൽ പുതുതായി സ്ഥാപിച്ച ട്രാൻസ്ഫോർമറിനും ശേഷിയില്ലെന്ന് കണ്ടെത്തി. പ്രിയദർശനി റോഡിൽ മറ്റൊരു ട്രാൻസ്ഫോർമർ സ്ഥാപിച്ച് വെള്ളി ഉച്ചയ്ക്ക് മുൻപ് തകരാർ പരിഹരിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. സിപിഐ എം ചളിക്കവട്ടം ലോക്കൽ സെക്രട്ടറി വി കെ പ്രകാശൻ, കോൺഗ്രസ് വെണ്ണല മണ്ഡലം പ്രസിഡന്റ് എം എം ഹാരിസ് എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.

Residents of Kottamkavu and Chalikkavattom in Kochi blocked the road at night after continuous power outages for two days. KSEB found the transformer had insufficient capacity. Even after replacing it, power failed again. Officials assured a new transformer at Priyadarshini Road by Friday noon, ending the protest.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/393407/kochi-power-outage-road-blockade)