---
title: "ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യകേന്ദ്രം; മുഖ്യപ്രതികൾ പിടിയിൽ"
english_title: "Kochi Edappally Lodge Sex Racket Main Accused Arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/393364/lodge-sex-racket-main-accused-arrested"
published_at: "2026-11-27T06:53:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b08dc68d715d_1000837960.jpg"
keywords: ["Human trafficking", "Sexracket", "Arrested"]
---

# ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യകേന്ദ്രം; മുഖ്യപ്രതികൾ പിടിയിൽ

> **Lead Summary:** കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനുസമീപത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യകേന്ദ്രം നടത്തിയ കേസിൽ മുഖ്യപ്രതികൾ പിടിയിൽ. ഒന്നാംപ്രതി ഇടുക്കി രാജാക്കാട് കാവുംപറമ്പിൽ കിഷോർകുമാർ ഷാജി , ഭാര്യ അമ്പലപ്പുഴ കൈചൂണ്ടി പടിഞ്ഞാറേമാളികയിൽ രാജിമോൾ എന്നിവരെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലാവർ അഞ്ചായി.

## Article Content

കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനുസമീപത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യകേന്ദ്രം നടത്തിയ കേസിൽ മുഖ്യപ്രതികൾ പിടിയിൽ. ഒന്നാംപ്രതി ഇടുക്കി രാജാക്കാട് കാവുംപറമ്പിൽ കിഷോർകുമാർ ഷാജി , ഭാര്യ അമ്പലപ്പുഴ കൈചൂണ്ടി പടിഞ്ഞാറേമാളികയിൽ രാജിമോൾ എന്നിവരെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലാവർ അഞ്ചായി.

അനാശാസ്യകേന്ദ്രം നടത്തിപ്പുകാർ കിഷോർകുമാറും രാജിമോളുമായിരുന്നു. കഴിഞ്ഞദിവസം മൂന്ന് ഏജന്റുമാർ പിടിയിലായതോടെ ഇരുവരും ഒളിവിൽപ്പോയി. കിഷോറാണ് സാമ്പത്തികയിടപാടുകൾ നിയന്ത്രിച്ചിരുന്നത്. ഇരുവരുടെയും അക്കൗണ്ടിലേക്കാണ് പണം വന്നിരുന്നത്.

കിഷോറിന് ആറ് ബാങ്ക് അക്കൗണ്ടുള്ളതായും കളമശേരി സ്പാ പീഡനക്കേസിലെ പ്രതി ശ്രീരാജുമായി ബിസിനസ് ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തി. കിഷോർ നേരത്തേ സ്പാ നടത്തിയിരുന്നു. എന്നാൽ, ലഹരിക്കേസുമായി ബന്ധപ്പെട്ട് ഇത് പൊലീസ് പൂട്ടിച്ചു. ഇടപ്പള്ളി കേന്ദ്രീകരിച്ച് ഇയാൾ പെൺവാണിഭവും ലഹരി ഇടപാടുകളും നടത്തുന്നതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബുധനാഴ്ചയാണ് റെയ്ഡ് നടത്തിയത്. ആലപ്പുഴ പട്ടണക്കാട് തകരപ്പറമ്പ് അഖിൽ കൃഷ്ണ (30), ഇരിങ്ങാലക്കുട കോനാത്തുകുന്ന് ഉണ്ടക്കടവിൽ യു എ അഫ്സൽ (27), കൊല്ലം കല്ലുംതാഴം അൽഅമീൻ കോട്ടേജിൽ അക്ബർ ഷാ (24) എന്നിവരെ കടവന്ത്ര, എളമക്കര പൊലീസ് നടത്തിയ പരിശോധനയിൽ പിടിച്ചിരുന്നു. ഇവർ റിമാൻഡിലാണ്.

ഹോംസ്റ്റേയുടെ മറവിൽ മനുഷ്യക്കടത്തും അനാശാസ്യകേന്ദ്രം നടത്തിപ്പ് കേസിൽ പ്രതികൾക്കെതിരെ മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. മൂന്നുനില കെട്ടിടത്തിനുപുറത്ത് 'ഹോം സ്റ്റേ' ബോർഡ് സ്ഥാപിച്ചായിരുന്നു കേന്ദ്രത്തിന്റെ പ്രവർത്തനം. മുറിക്ക് 1500 മുതൽ 2500 രൂപ വരെയാണ് ദിവസവാടക. ലോഡ്ജിന്റെ രണ്ടാംനിലയിലായിരുന്നു അനാശാസ്യകേന്ദ്രം. പൊലീസ് പരിശോധനയ്ക്കെത്തുമ്പോൾ ഇടപാടുകാരും സ്ത്രീകളുമുൾപ്പെടെ പത്തിലധികംപേരുണ്ടായിരുന്നു. ഓൺലൈൻ മാർക്കറ്റിങ് പ്ലാറ്റ്ഫോമുകളിൽ പരസ്യംചെയ്തായിരുന്നു ഇടപാടുകാരെ കണ്ടെത്തിയിരുന്നത്.

സ്പാകൾ കേന്ദ്രീകരിച്ച് നഗരത്തിൽ പൊലീസ് പരിശോധന. എളമക്കര മോഡേൺ അവന്യൂ റോഡിനുസമീപം പ്രവർത്തിച്ചിരുന്ന സെറാ ആയുർവേദിക് വെൽനെസ് എന്ന സ്ഥാപനം പൂട്ടാൻ പൊലീസ് നിർദേശിച്ചു. പരിശോധനയിൽ ആവശ്യമായ രേഖകളില്ലെന്ന് കണ്ടെത്തി. നാർകോട്ടിക് സെൽ അസി. കമീഷണർ എ അനന്തലാലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും എളമക്കര എസ്ഐ ഷജിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് പരിശോധന നടത്തിയത്.

Main accused in the Edappally lodge sex racket case were arrested in Kochi. Kishorkumar Shaji (35) and his wife Rajimol (42) were arrested by Elamakkara police, taking total arrests to five. Police charged human trafficking sections. The centre operated under the guise of a homestay.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/393364/lodge-sex-racket-main-accused-arrested)