---
title: "സ്വത്ത് തട്ടാൻ ഭർത്താവിനും മകനും ഭക്ഷണത്തിൽ ഒരു വർഷത്തോളം സ്ലോ പോയിസൺ നൽകി യുവതി"
english_title: "Ghaziabad Woman Slow Poison Husband Son Property"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/393282/woman-slow-poison-husband-son-property"
published_at: "2026-11-26T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07e161be5e8_1000837205.png"
keywords: ["Ghaziabad", "Crime", "Slow poison"]
---

# സ്വത്ത് തട്ടാൻ ഭർത്താവിനും മകനും ഭക്ഷണത്തിൽ ഒരു വർഷത്തോളം സ്ലോ പോയിസൺ നൽകി യുവതി

> **Lead Summary:** ഗാസിയാബാദ്: ആറ് കോടിയുടെ ട്രാവൽ ഏജൻസിയും രണ്ട് കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസിയും തട്ടിയെടുക്കാൻ ഭർത്താവിനും മകനും സ്ലോ പോയിസൺ നൽകി യുവതി. പന്ത്രണ്ട് മാസമായി ഭർത്താവിനും മകനും നൽകുന്ന ഭക്ഷണത്തിൽ യുവതി ലെഡ് ചേർത്തിരുന്നു.

## Article Content

ഗാസിയാബാദ്: ആറ് കോടിയുടെ ട്രാവൽ ഏജൻസിയും രണ്ട് കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസിയും തട്ടിയെടുക്കാൻ ഭർത്താവിനും മകനും സ്ലോ പോയിസൺ നൽകി യുവതി. പന്ത്രണ്ട് മാസമായി ഭർത്താവിനും മകനും നൽകുന്ന ഭക്ഷണത്തിൽ യുവതി ലെഡ് ചേർത്തിരുന്നു.

ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. തുടർച്ചയായി അസുഖബാധിതനായ ഭർത്താവ് ചികിത്സ തേടുകയും തുടർന്ന് നടത്തിയ പരിശോധനയിൽ വിഷവസ്തുവായ ലെഡ് ചെറിയ അളവിൽ സ്ഥിരമായി കഴിച്ചിരുന്നുവെന്ന് തെളിയുകയും ചെയ്തു. ഭർത്താവ് സുശീൽ കുമാർ ഭട്നാവ് നൽകിയ പരാതിയിൽ ഭാര്യ രേണുവിനെ നവംബർ 23ന് പൊലീസ് അറസ്റ്റ് ചെയ്തു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭർത്താവിനെയും മകനെയും മാത്രമല്ല, അനന്തരവനെയും കൊല്ലാൻ രേണു പദ്ധതിയിട്ടിരുന്നുവെന്ന് തെളിഞ്ഞു. രേണു കുറ്റം സമ്മതിച്ചതായും പണം കൈക്കലാക്കാൻ വേണ്ടിയാണ് ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകിയതെന്നും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നതിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

In Ghaziabad, a woman allegedly gave slow poison to her husband and son for 12 months to grab a Rs 6 crore travel agency and Rs 2 crore insurance policy. She mixed lead in their food. Her husband's medical test revealed lead poisoning. Police arrested Renu on November 23.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/393282/woman-slow-poison-husband-son-property)