---
title: "ട്രാഫിക് കോൺസ്റ്റബിളിനെ ഥാർ കൊണ്ട് ഇടിച്ച് ബോണറ്റിൽ വലിച്ചിഴച്ചു"
english_title: "Pune Traffic Constable Hit Dragged On Thar Bonnet"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/393281/traffic-constable-hit-dragged-thar-bonnet"
published_at: "2026-11-26T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07e02e78cfb_1000837194.png"
keywords: ["Traffic police attack", "Thar accident", "Pune"]
---

# ട്രാഫിക് കോൺസ്റ്റബിളിനെ ഥാർ കൊണ്ട് ഇടിച്ച് ബോണറ്റിൽ വലിച്ചിഴച്ചു

> **Lead Summary:** പൂനെ: മഹാരാഷ്ട്രയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് കോൺസ്റ്റബിളിനെ ഥാർ എസ്‌യുവി കൊണ്ട് ഇടിച്ച ശേഷം ബോണറ്റിൽ വലിച്ചിഴച്ചു. മഹാരാഷ്ട്രയിലെ പൂനെ ബാരാമതിയിലാണ് സംഭവം.

## Article Content

പൂനെ: മഹാരാഷ്ട്രയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് കോൺസ്റ്റബിളിനെ ഥാർ എസ്‌യുവി കൊണ്ട് ഇടിച്ച ശേഷം ബോണറ്റിൽ വലിച്ചിഴച്ചു. മഹാരാഷ്ട്രയിലെ പൂനെ ബാരാമതിയിലാണ് സംഭവം.

ബാരാമതി ട്രാഫിക് ബ്രാഞ്ചിലെ കോൺസ്റ്റബിൾ ദത്താത്രേയ ഭോസലെയ്ക്കാണ് ദുരനുഭവമുണ്ടായത്. സമ്യക് ചൗക്കിൽ വെച്ച് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

സഹപ്രവർത്തകർക്കൊപ്പം പട്രോളിംഗ് നടത്തുകയായിരുന്ന ഭോസലെ ഫാൻസി നമ്പർ പ്ലേറ്റുമായി ഭിഗ്‌വാൻ ചൗക്കിൽ നിന്ന് പെൻസിൽ ചൗക്കിലേക്ക് പോവുകയായിരുന്ന കറുത്ത നിറത്തിലുള്ള ഥാർ തടഞ്ഞുനിർത്തി. നിയമലംഘനത്തിന് ഇ-ചലാൻ നൽകുന്നതിനായി വാഹനത്തിന് മുന്നിൽ നിന്ന് മൊബൈലിൽ ചിത്രമെടുക്കുന്നതിനിടെ ഡ്രൈവർ പെട്ടെന്ന് വാഹനം മുന്നോട്ടെടുത്ത് ഭോസലെയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബോണറ്റിലേക്ക് വീണ ഉദ്യോഗസ്ഥനുമായി 40 മുതൽ 50 അടിയോളം ദൂരം വാഹനം മുന്നോട്ടോടിച്ചു. തുടർന്ന് പിടിവിട്ട് റോഡിലേക്ക് തെറിച്ചുവീണ ഭോസലെയുടെ കൈക്കും കാലിനും പരിക്കേറ്റു. അപകടത്തിന് പിന്നാലെ ഡ്രൈവർ വാഹനവുമായി കടന്നുകളഞ്ഞു.

സംഭവത്തിൽ ബാരാമതി സിറ്റി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിൽ പോയ ഡ്രൈവറെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

In Baramati, Pune, a traffic constable was hit by a Thar SUV and dragged on its bonnet. Constable Dattatraya Bhosale had stopped the black Thar for a fancy number plate and was taking a photo for e-challan when the driver sped off. The constable was injured.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/393281/traffic-constable-hit-dragged-thar-bonnet)