---
title: "സൂപ്പർ മാർക്കറ്റിന് തീപിടിച്ചു; കട പൂർണമായും നശിച്ചു"
english_title: "Palakkad Poovathani Supermarket Fire Destroyed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/393267/supermarket-fire-destroyed"
published_at: "2026-11-26T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07ca4ff2650_1000837077.jpg"
keywords: ["Supermarketfire", "Destroyed", "Fire", "Palakkad"]
---

# സൂപ്പർ മാർക്കറ്റിന് തീപിടിച്ചു; കട പൂർണമായും നശിച്ചു

> **Lead Summary:** പാലക്കാട്: പാലക്കാട് പൂവത്താണിയിൽ സൂപ്പർ മാർക്കറ്റിന് തീപിടിച്ചു. വ്യാഴം പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. മുഹമ്മദ് ഷെരീഫിന്റെ ഉടമസ്ഥതയിലുള്ള കേരള സ്റ്റോറിനാണ് തീപിടിച്ചത്.

## Article Content

പാലക്കാട്: പാലക്കാട് പൂവത്താണിയിൽ സൂപ്പർ മാർക്കറ്റിന് തീപിടിച്ചു. വ്യാഴം പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. മുഹമ്മദ് ഷെരീഫിന്റെ ഉടമസ്ഥതയിലുള്ള കേരള സ്റ്റോറിനാണ് തീപിടിച്ചത്.

കട പൂർണമായും നശിച്ചനിലയിലാണ്. കഴിഞ്ഞ ദിവസമാണ് സ്റ്റോക്ക് എത്തിച്ചത്. വലിയ നാശനഷ്ടമുണ്ടായതാണ് സൂചന. അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രണവിധേയമാക്കി.

തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്.

A fire broke out at Kerala Store supermarket in Poovathani, Palakkad, around 3 AM on Thursday. The shop owned by Mohammed Sherief was completely destroyed. New stock had arrived the previous day, causing heavy loss. Fire force brought the blaze under control. Cause is under investigation.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/393267/supermarket-fire-destroyed)