---
title: "വഴിതെറ്റി വന്ന പാഴ്സൽ ലോറി കേബിളിൽ കുടുങ്ങി ; മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു"
english_title: "Kalamassery Lorry Stuck Cable Traffic Blocked Hours"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/393219/lorry-stuck-cable-traffic-blocked"
published_at: "2026-11-26T06:29:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07848e8ac21_1000836634.jpg"
keywords: ["Traffic block", "Lorry accident", "Cable", "Ernakulam"]
---

# വഴിതെറ്റി വന്ന പാഴ്സൽ ലോറി കേബിളിൽ കുടുങ്ങി ; മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു

> **Lead Summary:** കളമശേരി: വഴിതെറ്റി വന്ന പാഴ്സൽ സർവീസ് ലോറി താഴ്ന്നുകിടന്ന കേബിളിൽ കുടുങ്ങിയതിനെത്തുടർന്ന് നോർത്ത് കളമശേരിയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.

## Article Content

കളമശേരി: വഴിതെറ്റി വന്ന പാഴ്സൽ സർവീസ് ലോറി താഴ്ന്നുകിടന്ന കേബിളിൽ കുടുങ്ങിയതിനെത്തുടർന്ന് നോർത്ത് കളമശേരിയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.

കളമശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ നിന്നുള്ള ലോറിയാണ് മാർക്കറ്റിന് സമീപത്തെ റോഡിലൂടെ ഹൈവേയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്. ബുധൻ വൈകിട്ട് 5.40നായിരുന്നു സംഭവം.

റോഡിന് കുറുകെ താഴ്ന്ന കേബിളിൽ വാഹനം കുടുങ്ങുകയായിരുന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ നിന്നുള്ള വലിയ വാഹനങ്ങൾ സൗത്ത് കളമശേരി മേൽപ്പാലം വഴിയാണ് ഹൈവേയിലേക്ക് പ്രവേശിക്കേണ്ടത്.

എന്നാൽ വേഗത്തിൽ എത്താനായി കരിപ്പായി റോഡിലൂടെ വരികയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. മാസങ്ങൾക്ക് മുമ്പും സമാനമായ രീതിയിൽ വലിയ വാഹനം ഇതുവഴി വന്ന് വൈദ്യുത തൂണുകളും കേബിൾ പോസ്റ്റുകളും ഇടിച്ചു തകർത്തിരുന്നു. വലിയ വാഹനങ്ങൾ ഈ വഴി വരുന്നത് തടയാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Traffic was blocked for hours in North Kalamassery after a parcel lorry got stuck in a low-hanging cable. The lorry from Kalamassery Industrial Estate tried to enter the highway via the market road on Wednesday evening. Locals demanded urgent action to stop heavy vehicles using this route.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/393219/lorry-stuck-cable-traffic-blocked)