---
title: "എറണാകുളത്ത് ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യകേന്ദ്രം നടത്തിയ മൂന്നുപേർ പിടിയിൽ"
english_title: "Kochi Edappally Lodge Sex Racket Three Arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/393216/lodge-sex-racket-three-arrested"
published_at: "2026-11-26T06:16:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0781998038e_1000836633.jpg"
keywords: ["Police raid", "Arrested", "Ernakulam", "Sex racket"]
---

# എറണാകുളത്ത് ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യകേന്ദ്രം നടത്തിയ മൂന്നുപേർ പിടിയിൽ

> **Lead Summary:** കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനുസമീപത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യകേന്ദ്രം നടത്തിയ മൂന്നുപേർ പിടിയിൽ. ആലപ്പുഴ പട്ടണക്കാട് തകരപ്പറമ്പ് അഖിൽ കൃഷ്ണ , ഇരിങ്ങാലക്കുട കോനാത്തുകുന്ന് ഉണ്ടക്കടവിൽ യു എ അഫ്സൽ , കൊല്ലം കല്ലുംതാഴം അൽഅമീൻ കോട്ടേജിൽ അക്ബർ ഷാ എന്നിവരാണ് കടവന്ത്ര, എളമക്കര പൊലീസ് നടത്തിയ പരിശോധനയിൽ പിടിയിലായത്.

## Article Content

കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനുസമീപത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യകേന്ദ്രം നടത്തിയ മൂന്നുപേർ പിടിയിൽ. ആലപ്പുഴ പട്ടണക്കാട് തകരപ്പറമ്പ് അഖിൽ കൃഷ്ണ , ഇരിങ്ങാലക്കുട കോനാത്തുകുന്ന് ഉണ്ടക്കടവിൽ യു എ അഫ്സൽ , കൊല്ലം കല്ലുംതാഴം അൽഅമീൻ കോട്ടേജിൽ അക്ബർ ഷാ എന്നിവരാണ് കടവന്ത്ര, എളമക്കര പൊലീസ് നടത്തിയ പരിശോധനയിൽ പിടിയിലായത്.

ലോഡ്ജിന്റെ രണ്ടാംനിലയിലായിരുന്നു അനാശാസ്യകേന്ദ്രം പ്രവർത്തിച്ചിരുന്നത്. പൊലീസ് പരിശോധനയ്ക്കെത്തുമ്പോൾ ഇടപാടുകാരും സ്ത്രീകളുമുൾപ്പെടെ പത്തിലധികം പേർ ലോഡ്ജിലുണ്ടായിരുന്നു. ഓൺലൈൻ മാർക്കറ്റിങ് പ്ലാറ്റ്ഫോമുകളിൽ പരസ്യം ചെയ്തായിരുന്നു പ്രതികൾ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ഫോണിൽ വിളിക്കുന്നവർക്ക് വാട്സാപ്പിലൂടെ വിവരങ്ങൾ കൈമാറിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഡിസിപി അരുൺ പവിത്രന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. പ്രതികളെ റിമാൻഡ് ചെയ്തു.

Three persons were arrested for allegedly running an illegal racket from a lodge near Changampuzha Park, Edappally, Kochi. Police found more than ten people in the lodge during the raid. The accused allegedly found customers through online platforms and WhatsApp. They were remanded.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/393216/lodge-sex-racket-three-arrested)