---
title: "സുഹൃത്തിന്റെ രണ്ടുവയസുകാരി മകളെ ചോക്ലേറ്റ് നൽകി പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ"
english_title: "Ahmedabad Two Year Old Girl Abuse Youth Arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/393084/two-year-old-girl-abuse-arrest"
published_at: "2026-11-25T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06601e49e2f_1000835480.png"
keywords: ["Gujarat", "Crime", "Child abuse", "Arrest"]
---

# സുഹൃത്തിന്റെ രണ്ടുവയസുകാരി മകളെ ചോക്ലേറ്റ് നൽകി പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

> **Lead Summary:** അഹമ്മദാബാദ്: സുഹൃത്തിന്റെ രണ്ടുവയസുകാരി മകളെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. സുരേന്ദ്രകുമാർ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ഗുജറാത്തിലെ ഭറൂച്ച് ജില്ലയിലാണ് സംഭവം.

## Article Content

അഹമ്മദാബാദ്: സുഹൃത്തിന്റെ രണ്ടുവയസുകാരി മകളെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. സുരേന്ദ്രകുമാർ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ഗുജറാത്തിലെ ഭറൂച്ച് ജില്ലയിലാണ് സംഭവം.

സുഹൃത്തിന്റെ ഭാര്യയോട് അടുക്കാൻ ശ്രമിച്ചപ്പോൾ യുവതി എതിർത്തിരുന്നു. ഇതിലുള്ള വൈരാഗ്യം മൂലമാണ് കുട്ടിയെ ഉപദ്രവിച്ചതെന്നാണ് പൊലീസ് പറയുന്നത്. യുവതിയെ ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ചോക്ലേറ്റ് നൽകി പ്രലോഭിപ്പിച്ച് മുറിയിലേയ്ക്ക് കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. അവശനിലയിലായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുടുംബം പരാതി നൽകിയതിന് പിന്നാലെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

 A youth was arrested in Bharuch, Gujarat, for allegedly abusing his friend's two-year-old daughter. The accused, Surendrakumar, allegedly lured the child with chocolate. Police said the act was driven by personal grudge. The child was hospitalised. Investigation is continuing.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/393084/two-year-old-girl-abuse-arrest)