---
title: "കണ്ടെയ്നർ ലോറിയുടെ അടിയിലേയ്ക്ക് തെറിച്ചുവീണു;രണ്ട് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം"
english_title: "Kodungallur Bike Lorry Accident Two Died"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/393070/bike-lorry-accident-two-died"
published_at: "2026-11-25T07:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0645d1ab8c1_1000835339.png"
keywords: ["Accident", "Thrissur", "Death", "Roadaccident"]
---

# കണ്ടെയ്നർ ലോറിയുടെ അടിയിലേയ്ക്ക് തെറിച്ചുവീണു;രണ്ട് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം

> **Lead Summary:** കൊടുങ്ങല്ലൂർ: കണ്ടെയ്‌നർ ലോറിയുടെ അടിയിലേയ്ക്ക് തെറിച്ചുവീണ രണ്ട് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം. ചേർപ്പ് പെരുമ്പിള്ളിശ്ശേരി വടക്കൂട്ട് ജഗന്നിവാസന്റെ മകൻ ഉണ്ണികൃഷ്ണൻ , തിരിച്ചറിയാത്ത മറ്റൊരു യുവാവ് എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂർ കൂർക്കഞ്ചേരി സംസ്ഥാന പാതയിൽ ഊരകം സെന്ററിൽ ചൊവ്വാഴ്ച രാത്രി 10.30 ഓടെയായിരുന്നു അപകടം നടന്നത്.

## Article Content

കൊടുങ്ങല്ലൂർ: കണ്ടെയ്‌നർ ലോറിയുടെ അടിയിലേയ്ക്ക് തെറിച്ചുവീണ രണ്ട് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം. ചേർപ്പ് പെരുമ്പിള്ളിശ്ശേരി വടക്കൂട്ട് ജഗന്നിവാസന്റെ മകൻ ഉണ്ണികൃഷ്ണൻ , തിരിച്ചറിയാത്ത മറ്റൊരു യുവാവ് എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂർ കൂർക്കഞ്ചേരി സംസ്ഥാന പാതയിൽ ഊരകം സെന്ററിൽ ചൊവ്വാഴ്ച രാത്രി 10.30 ഓടെയായിരുന്നു അപകടം നടന്നത്.

തൃശൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറിയിൽ എതിരെ നിന്നും വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ലോറിക്കടിയിൽപ്പെട്ട യുവാക്കളെ അരമണിക്കൂറിനു ശേഷമാണ് പുറത്തെടുത്തത്. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Two bike riders died after their bike collided with a container lorry at Oorakam Centre on the Kodungallur-Koorkkanchery State Highway on Tuesday night. The deceased is Unnikrishnan (30) from Cherpu, and another unidentified youth. Police reached the spot and completed further procedures.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/393070/bike-lorry-accident-two-died)