---
title: "കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Thrissur Couple Found Dead Near Railway Track"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/392995/couple-found-dead-railway-track"
published_at: "2026-11-24T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af68bd7866b5_1000821511.jpg"
keywords: ["Death", "Thrissur", "Train death", "Found dead"]
---

# കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** തൃശൂർ: 41കാരിയും 29കാരനും റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. മാള കോട്ടമുറി കളത്തിൽ വീട്ടിൽ അഖിൽ രാജൻ , അന്നമനട എടയാറ്റൂർ ആളയൂർവീട്ടിൽ രമ്യ എന്നിവരെയാണ് സതേൺ കോളജിന് സമീപം റെയിൽവേ ട്രാക്കിൽ രാത്രി 8 ഓടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

തൃശൂർ: 41കാരിയും 29കാരനും റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. മാള കോട്ടമുറി കളത്തിൽ വീട്ടിൽ അഖിൽ രാജൻ , അന്നമനട എടയാറ്റൂർ ആളയൂർവീട്ടിൽ രമ്യ എന്നിവരെയാണ് സതേൺ കോളജിന് സമീപം റെയിൽവേ ട്രാക്കിൽ രാത്രി 8 ഓടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അഖിലിന് ഭാര്യയും ഒരു കുട്ടിയുമുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. രമ്യക്ക് ഭർത്താവും രണ്ട് കുട്ടികളുമുണ്ട്. ഇരുവരും സ്നേഹബന്ധത്തിലായിരുന്നുവെന്നും, ഇതുസംബന്ധിച്ച് രണ്ട് പേരുടെയും വീട്ടുകാർ താക്കീത് നൽകിയിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മൃതദേഹങ്ങൾ ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

**

*ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദമോ ആത്മഹത്യാ ചിന്തകളോ ഉള്ളവർ സഹായം തേടുക - ദിശ ഹെൽപ് ലൈൻ: 1056 (ടോൾ ഫ്രീ), 0471-2552056.***

A 29-year-old man and a 41-year-old woman were found dead near the railway track near Southern College in Thrissur around 8 pm. The deceased are Akhil Rajan (29) of Mala and Ramya (41) of Annamanada. Relatives said both were in a relationship. Bodies are kept at Chalakudy Taluk Hospital mortuary.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/392995/couple-found-dead-railway-track)