---
title: "ബൈക്ക് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം ; യുവാക്കൾക്ക് ദാരുണാന്ത്യം"
english_title: "Edappally Bike Accident Two Youths Dead"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/392841/bike-accident-two-youths-dead"
published_at: "2026-11-23T13:53:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03f8323d31c_1000405407.png"
keywords: ["Accident", "Death", "Ernakulam"]
---

# ബൈക്ക് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം ; യുവാക്കൾക്ക് ദാരുണാന്ത്യം

> **Lead Summary:** കൊച്ചി: ഇടപ്പള്ളി, ചങ്ങമ്പുഴ പാർക്കിന് സമീപം ബൈക്ക് നടപ്പാതയിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. കോട്ടയം സ്വദേശി പ്രവീൺകുമാർ , തമിഴ്നാട് നീലഗിരി കോത്തഗിരി സ്വദേശി റിബിൻ എന്നിവരാണ് മരിച്ചത്.

## Article Content

കൊച്ചി: ഇടപ്പള്ളി, ചങ്ങമ്പുഴ പാർക്കിന് സമീപം ബൈക്ക് നടപ്പാതയിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. കോട്ടയം സ്വദേശി പ്രവീൺകുമാർ , തമിഴ്നാട് നീലഗിരി കോത്തഗിരി സ്വദേശി റിബിൻ എന്നിവരാണ് മരിച്ചത്.

മെട്രോ പില്ലർ 457ന് സമീപത്ത് തിങ്കളാഴ്ച പുലർച്ചെയാണ് അപകടം നടന്നത്.

പൊറ്റക്കുഴിയിൽ നടന്ന വിവാഹ വാർഷികാഘോഷ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് ചങ്ങമ്പുഴ പാർക്കിന് സമീപത്തെ വളവിൽ വെച്ച് നിയന്ത്രണം വിടുകയായിരുന്നു.

നാട്ടുകാർ ചേർന്ന് ഇരുവരെയും ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Two youths died after their bike crashed into a footpath near Changampuzha Park at Edappally in Kochi. The deceased are Praveenkumar (28) of Kottayam and Ribin (21) of Kothagiri, Nilgiri, Tamil Nadu. The accident occurred near Metro Pillar 457 early Monday. Police suspect overspeeding caused the crash.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/392841/bike-accident-two-youths-dead)