---
title: "പെട്രോൾ പമ്പിന് തീപിടിച്ചു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്"
english_title: "Kolenchery Petrol Pump Fire Major Disaster Averted"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/392829/petrol-pump-fire-major-disaster-averted"
published_at: "2026-11-23T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03e76939682_1000833585.jpg"
keywords: ["Ernakulam", "Fire", "Kolenchery", "Petrol pump"]
---

# പെട്രോൾ പമ്പിന് തീപിടിച്ചു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

> **Lead Summary:** കൊച്ചി: എറണാകുളം ജില്ലയിലെ കോലഞ്ചേരിയിൽ പെട്രോൾ പമ്പിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. മൂശാരിപ്പടിയിലുള്ള കോലഞ്ചേരി ഫ്യൂവൽസ് എന്ന ഭാരത് പെട്രോളിയം പമ്പിലാണ് ഇന്ന് രാവിലെ തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. തീപിടിത്തത്തിൽ പെട്രോൾ പമ്പിന്റെ ബങ്കർ പൂർണമായും കത്തിനശിച്ചു.

## Article Content

കൊച്ചി: എറണാകുളം ജില്ലയിലെ കോലഞ്ചേരിയിൽ പെട്രോൾ പമ്പിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. മൂശാരിപ്പടിയിലുള്ള കോലഞ്ചേരി ഫ്യൂവൽസ് എന്ന ഭാരത് പെട്രോളിയം പമ്പിലാണ് ഇന്ന് രാവിലെ തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. തീപിടിത്തത്തിൽ പെട്രോൾ പമ്പിന്റെ ബങ്കർ പൂർണമായും കത്തിനശിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് പമ്പ് പ്രവർത്തനം ആരംഭിച്ചത്. രാവിലെ പമ്പ് തുറക്കുന്ന സമയത്ത് തീ പടരുന്നത് ജീവനക്കാരിയാണ് ആദ്യം കണ്ടത്. ഉടൻ അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് പട്ടിമറ്റത്തുനിന്ന് അഗ്നിരക്ഷാ സേന എത്തി തീ പൂർണമായും അണച്ചു.

അപകടസമയത്ത് പമ്പിലെ ടാങ്കിൽ ഏകദേശം 20,000 ലിറ്റർ പെട്രോൾ സംഭരിച്ചിരുന്നതായി പുത്തൻകുരിശ് പൊലീസ് അറിയിച്ചു.

രാവിലെ വാഹനങ്ങൾ ഇന്ധനം നിറക്കാനെത്തുന്നതിന് മുമ്പുതന്നെ തീപിടിത്തമുണ്ടായതിനാൽ വലിയ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ പരിശോധനകൾ നടത്തും.

A fire broke out at a petrol pump at Kolenchery in Ernakulam, narrowly averting a major disaster. The fire occurred at Kolenchery Fuels, a Bharat Petroleum pump at Moosharipady, on Monday morning. No one was injured, but the bunk was completely gutted. Short circuit is suspected as the primary cause.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/392829/petrol-pump-fire-major-disaster-averted)