---
title: "ട്രെയിൻ തട്ടി അച്ഛൻ മരിച്ചു; അതേ സ്ഥലത്തെത്തി മകള്‍ ജീവനൊടുക്കി"
english_title: "Tiruppur Plus Two Student Dies Suicide After Father Death"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/392618/"
published_at: "2026-11-21T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b01944c4e574_1000831208.png"
keywords: ["Tamil Nadu", "Student death", "Train death"]
---

# ട്രെയിൻ തട്ടി അച്ഛൻ മരിച്ചു; അതേ സ്ഥലത്തെത്തി മകള്‍ ജീവനൊടുക്കി

> **Lead Summary:** തിരുപ്പൂർ: ട്രെയിൻ അപകടത്തിൽ അച്ഛനെ നഷ്ടപ്പെട്ട വേദന താങ്ങാനാവാതെ മകൾ ജീവനൊടുക്കി. സെമ്മണ്ടംപാളയം സ്വദേശികളായ ദമ്പതികളുടെ ഏകമകളായ പ്ലസ് ടു വിദ്യാർത്ഥിനിയാണ് മരിച്ചത്. തിരുപ്പൂർ സ്വദേശിയാണ്.

## Article Content

തിരുപ്പൂർ: ട്രെയിൻ അപകടത്തിൽ അച്ഛനെ നഷ്ടപ്പെട്ട വേദന താങ്ങാനാവാതെ മകൾ ജീവനൊടുക്കി. സെമ്മണ്ടംപാളയം സ്വദേശികളായ ദമ്പതികളുടെ ഏകമകളായ പ്ലസ് ടു വിദ്യാർത്ഥിനിയാണ് മരിച്ചത്. തിരുപ്പൂർ സ്വദേശിയാണ്.

അച്ഛൻ മരിച്ച അതേ സ്ഥലത്തുവെച്ചാണ് പെൺകുട്ടി ജീവനൊടുക്കിയത്. അച്ഛന്റെ മരണം 16കാരിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ബന്ധുക്കളും അധ്യാപകരും സുഹൃത്തുക്കളും പലതവണ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആ വേദനയിൽ നിന്നും കരകയറാനായില്ല.

പലപ്പോഴും അച്ഛനെക്കുറിച്ചുള്ള ഓർമകൾ മാത്രമാണ് പെൺകുട്ടി സഹപാഠികളോട് സംസാരിക്കാറുണ്ടായിരുന്നത്. അച്ഛനില്ലാതെ മുന്നോട്ടുപോകാനാവില്ലെന്ന് പലതവണ പറഞ്ഞതായും സഹപാഠികൾ വ്യക്തമാക്കുന്നു. പെൺകുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപികയാണ് അമ്മ. ആറുമാസം മുൻപാണ് പിതാവ് ട്രെയിൻ അപകടത്തിൽ മരിച്ചത്. എല്ലാ ദിവസവും വീട്ടിൽ നിന്നും രണ്ടു കിലോമീറ്റർ മാത്രം ദൂരമുള്ള സ്കൂളിലേക്ക് മകളെ കൊണ്ടുവിടുന്നത് പിതാവായിരുന്നു.

മകളെ സുരക്ഷിതമായി ട്രാക്ക് മുറിച്ചുകടത്താൻ കൂടിയായിരുന്നു ഇത്. എന്നാൽ ഒരു ദിവസം മകളെ സ്കൂളിലാക്കി തിരിച്ചുവരും വഴിയാണ് പിതാവ് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടത്തിൽ മരിക്കുന്നത്.

A 16-year-old Plus Two student in Tiruppur died by suicide, unable to bear the grief of losing her father in a train accident six months ago. Her mother is a teacher at the same school. Family, teachers and friends had repeatedly tried to console her.

മാനസിക വിഷമം അനുഭവപ്പെടുന്നവർക്ക് സഹായത്തിനായി: Tele MANAS - 14416

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/392618/)