---
title: "ഓർത്ത‍ഡോക്സ്-യാക്കോബായ തർക്കം രൂക്ഷം; പിറവത്ത് സംഘർഷം"
english_title: "Piravom Church Dispute Orthodox Jacobite Clash Rubber Plantation"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/392617/piravom-church-dispute-orthodox-jacobite-clash"
published_at: "2026-11-21T18:17:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0192f3a3e1b_1000831771.png"
keywords: ["Church dispute", "Piravom", "thodox-jacobite-clash"]
---

# ഓർത്ത‍ഡോക്സ്-യാക്കോബായ തർക്കം രൂക്ഷം; പിറവത്ത് സംഘർഷം

> **Lead Summary:** കൊച്ചി: പാത്രിയർക്കീസിന്റെ സന്ദർശനത്തിനു പിന്നാലെ സഭാ തർക്കം രൂക്ഷമാകുന്നു. ബാവായുടെ സമാധാന ആഹ്വാനം തള്ളി ഓർത്തഡോക്സ്-യാക്കോബായ പക്ഷം ഏറ്റുമുട്ടി. പിറവം ആട്ടിൻകുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിക്കു സമീപമുള്ള റബ്ബർ തോട്ടത്തിലാണ് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയത്.

## Article Content

കൊച്ചി: പാത്രിയർക്കീസിന്റെ സന്ദർശനത്തിനു പിന്നാലെ സഭാ തർക്കം രൂക്ഷമാകുന്നു. ബാവായുടെ സമാധാന ആഹ്വാനം തള്ളി ഓർത്തഡോക്സ്-യാക്കോബായ പക്ഷം ഏറ്റുമുട്ടി. പിറവം ആട്ടിൻകുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിക്കു സമീപമുള്ള റബ്ബർ തോട്ടത്തിലാണ് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയത്.

യാക്കോബായ പക്ഷത്തിന്റെ കൈകളിലുണ്ടായിരുന്ന പള്ളിയും റബ്ബർ തോട്ടവും കോടതി വിധിയിലൂടെ ഓർത്തഡോക്സ് പക്ഷം ഏറ്റെടുത്തതിനു പിന്നാലെ തർക്കം നിലനിന്നിരുന്നു. ഇതിനിടെ റബ്ബർമരങ്ങൾ വെട്ടാൻ പാകമായപ്പോൾ ടാപ്പ് ചെയ്യാൻ ഓർത്തഡോക്സ് പക്ഷം തീരുമാനം എടുത്തു. തുടർന്ന് അവകാശവാദവുമായി യാക്കോബായ വിഭാഗവും രംഗത്തെത്തി. ഇതോടെ തർക്കം കയ്യാങ്കളിയിലെത്തുകയായിരുന്നു.

മരങ്ങൾ ടാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്നു പറഞ്ഞുകൊണ്ട് യാക്കോബായ വിഭാഗം ടാപ്പ് ചെയ്ത റബ്ബർപാൽ മറിച്ചുകളഞ്ഞു. മരങ്ങളുടെ പട്ട നശിപ്പിക്കുകയും ഓർത്തഡോക്സ് വിഭാഗത്തിനു നേരെ കല്ലേറ് നടത്തുകയും ചെയ്തു. പിന്നാലെ ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റമുട്ടുകയായിരുന്നു. വൈദികന്റെ നേതൃത്വത്തിലായിരുന്നു പ്രകോപനം. പുറത്തുവന്ന ദൃശ്യങ്ങളിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടുന്നതും കല്ലേറ് നടത്തുന്നതും വ്യക്തമാണ്.

 Church dispute intensified after the Patriarch's visit in Kochi. Orthodox and Jacobite factions clashed near the rubber plantation adjacent to St Mary's Orthodox Church cemetery at Attinkunnu, Piravom. The Jacobite faction allegedly spilled tapped rubber latex, damaged bark and pelted stones, leading to a clash.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/392617/piravom-church-dispute-orthodox-jacobite-clash)