---
title: "കുടുംബ പ്രശ്നത്തെ തുടർന്ന് യുവാവ് വീടിനും കാറിനും തീവച്ചശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു"
english_title: "Punalur Young Man Sets House Car Fire Suicide Attempt"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/392607/young-man-sets-house-car-fire-suicide-attempt"
published_at: "2026-11-21T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b017db427a75_1000436926.png"
keywords: ["Kollam", "Crime", "Fire", "Suicide attempt"]
---

# കുടുംബ പ്രശ്നത്തെ തുടർന്ന് യുവാവ് വീടിനും കാറിനും തീവച്ചശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു

> **Lead Summary:** പുനലൂർ: കുടുംബ പ്രശ്നങ്ങളെ തുടർന്ന് യുവാവ് വീടിനും കാറിനും തീവച്ചശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉറുകുന്ന് പാണ്ഡവൻ പാറയ്ക്ക് സമീപം കാഞ്ഞിരത്തുംകാലായിൽ സജയനാണ് ആത്മഹത്യാശ്രമം നടത്തി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. വ്യാഴം രാത്രി ഒമ്പതിനാണ് സംഭവം.

## Article Content

പുനലൂർ: കുടുംബ പ്രശ്നങ്ങളെ തുടർന്ന് യുവാവ് വീടിനും കാറിനും തീവച്ചശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉറുകുന്ന് പാണ്ഡവൻ പാറയ്ക്ക് സമീപം കാഞ്ഞിരത്തുംകാലായിൽ സജയനാണ് ആത്മഹത്യാശ്രമം നടത്തി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. വ്യാഴം രാത്രി ഒമ്പതിനാണ് സംഭവം.

ആദ്യം കാറിനും പിന്നീട് വീടിന്റെ രണ്ടുനിലയിലെ മുറികളിലും തീയിട്ടശേഷം ഇയാൾ കതകടച്ച് വീടിനുള്ളിൽ കഴിയുകയായിരുന്നു. തീയും പുകയും ഉയരുന്നതുകണ്ട് അയൽവാസികൾ തെന്മല പൊലീസിൽ അറിയിച്ചു. അവശനിലയിലായ ഇയാളെ പൊലീസെത്തിയാണ് പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടുപകരണങ്ങൾ നശിച്ചിട്ടുണ്ട്.

A young man attempted suicide after setting his house and car on fire following family issues at Punalur. The injured man, Sajayan from Kanjirathumkalayil near Urukunnu Pandavanpara, is undergoing treatment. The incident occurred on Thursday at 9 pm. Police shifted him to Punalur Taluk Hospital.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/392607/young-man-sets-house-car-fire-suicide-attempt)