---
title: "പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ ആക്രമിച്ചു; യുവാവ്‌ പിടിയിൽ"
english_title: "Man Arrested Attacking Policeman Nettur Panangad"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/392528/man-arrested-attacking-policeman"
published_at: "2026-11-21T08:41:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b010bf90b050_1000831138.jpg"
keywords: ["Crime", "Palluruthy", "Police", "Attack", "Arrested"]
---

# പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ ആക്രമിച്ചു; യുവാവ്‌ പിടിയിൽ

> **Lead Summary:** പള്ളുരുത്തി: നെട്ടൂരിൽ വീട്ടിൽ യുവതിയെയും കൈക്കുഞ്ഞിനെയും ഭീഷണിപ്പെടുത്തിയെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരനെ ആക്രമിച്ച യുവാവിനെ പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മുളവന പടപ്പക്കര കുളഞ്ഞി പൊയ്ക മേലേതിൽ വി സജീവാണ് പിടിയിലായത്.

## Article Content

പള്ളുരുത്തി: നെട്ടൂരിൽ വീട്ടിൽ യുവതിയെയും കൈക്കുഞ്ഞിനെയും ഭീഷണിപ്പെടുത്തിയെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരനെ ആക്രമിച്ച യുവാവിനെ പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മുളവന പടപ്പക്കര കുളഞ്ഞി പൊയ്ക മേലേതിൽ വി സജീവാണ് പിടിയിലായത്.

വ്യാഴം പകൽ 3.40 ഓടെയാണ് സംഭവം. നെട്ടൂർ ജൂബിലി റോഡിലെ നസീർ എന്നയാളുടെ ഫ്ലാറ്റിൽ താമസിക്കുന്ന യുവതിയാണ് പനങ്ങാട് പൊലീസ് സ്റ്റേഷനിലെ ഫോണിലേക്ക് വിളിച്ച് പരാതി അറിയിച്ചത്. യുവതിയും കൈക്കുഞ്ഞും മാത്രമാണ് വീട്ടിലുള്ളതെന്നും സമീപത്ത് താമസിക്കുന്ന സജീവ് ലഹരിയുടെ സ്വാധീനത്തിലെത്തി വീടിന്റെ വാതിൽ ശക്തമായി അടിച്ചുതകർക്കാൻ ശ്രമിക്കുന്നതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

തുടർന്ന് സ്റ്റേഷനിൽനിന്ന് ഗ്രേഡ് എസ്ഐ ഭരതൻ, സിപിഒ സൈജു, സിപിഒ പ്രശാന്ത്, കെ എസ് സുനിൽകുമാർ എന്നിവർ സ്ഥലത്തെത്തി. പരാതിക്കാരി ചൂണ്ടിക്കാണിച്ച സജീവിനോട് വിവരങ്ങൾ അന്വേഷിക്കുന്നതിനിടെ ഇയാൾ പൊലീസുകാരോട് തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് പ്രതി എസ്ഐ ഭരതന്റെ കൈപിടിച്ച് തിരിക്കുകയും ബൈക്കിന്റെ താക്കോൽ ഉപയോഗിച്ച് വലതുകൈമുട്ടിന് താഴെ മുറിവേൽപ്പിക്കുകയും ചെയ്തു. ഭരതൻ വലതുകൈയിലെ തള്ളവിരലിൻ ലിഗ്മെന്റിന് പരിക്കേറ്റു. സജീവിനെ ബലപ്രയോഗത്തിലൂടെ കീഴടക്കി സ്റ്റേഷനിലെത്തിച്ചു. എസ്ഐ ഭരതൻ ആശുപത്രിയിൽ ചികിത്സതേടി. കോടതി സജീവിനെ റിമാൻഡ് ചെയ്തു.

Panangad police arrested a man for attacking a policeman at Nettur. The arrested is V Sajeev (40) from Kollam. Police reached the spot after a woman complained that Sajeev threatened her and her baby. During enquiry, he attacked Grade SI Bharathan, injuring his right thumb ligament.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/392528/man-arrested-attacking-policeman)