---
title: "ഭീതിപടർത്തി മധ്യവയസ്കന്റെ  അപകടകരമായ ഡ്രൈവിങ് ; ഏഴ് വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു"
english_title: "Mattancherry Reckless Driving Seven Vehicles Hit"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/392519/reckless-driving-seven-vehicles-hit"
published_at: "2026-11-21T07:23:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b01053a38c4b_1000831133.jpg"
keywords: ["Kochi", "Road accident"]
---

# ഭീതിപടർത്തി മധ്യവയസ്കന്റെ  അപകടകരമായ ഡ്രൈവിങ് ; ഏഴ് വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു

> **Lead Summary:** മട്ടാഞ്ചേരി: മട്ടാഞ്ചേരിയിൽ ഭീതിപടർത്തി മധ്യവയസ്കൻ അപകടകരമായ ഡ്രൈവിങ്. ഏലൂർ സ്വദേശി ജോസഫ് ഡാൽട്ടൺ അലക്ഷ്യമായി ഓടിച്ച കാർ ഏഴ് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു. വെള്ളി രാത്രി 10ഓടെ നടന്ന സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.

## Article Content

മട്ടാഞ്ചേരി: മട്ടാഞ്ചേരിയിൽ ഭീതിപടർത്തി മധ്യവയസ്കൻ അപകടകരമായ ഡ്രൈവിങ്. ഏലൂർ സ്വദേശി ജോസഫ് ഡാൽട്ടൺ അലക്ഷ്യമായി ഓടിച്ച കാർ ഏഴ് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു. വെള്ളി രാത്രി 10ഓടെ നടന്ന സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.

ജോസഫ് ഡാൽട്ടണെ കസ്റ്റഡിയിലെടുത്ത മട്ടാഞ്ചേരി പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തു. നിയന്ത്രണംവിട്ട കാർ ആദ്യം ഇരുചക്രവാഹനത്തിൽ ഇടിച്ച് മീറ്ററുകളോളം വലിച്ചിഴച്ചു.

പിന്നീട് ചുള്ളിക്കൽ ഭാഗത്ത് മറ്റൊരു ബൈക്കിൽ ഇടിച്ചശേഷം ഒന്നരക്കിലോമീറ്ററോളം വലിച്ചിഴച്ചു. കപ്പലണ്ടിമുക്കിൽ ഒരു സ്ത്രീയെ ഇടിച്ചിട്ടു.

ഇവിടെനിന്ന് കൂനൻകുരിശ് പള്ളി എത്തുന്നതുവരെ ആറു വാഹനങ്ങളാണ് ഇടിച്ചുതകർത്തത്. വഴിയരികിൽ നിർത്തിയിട്ട വാഹനങ്ങളടക്കം ഇടിച്ചുതെറിപ്പിച്ചു. റോഡരികിൽനിന്ന പലരും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. മട്ടാഞ്ചേരി ബസാർ റോഡിൽ കൂനൻകുരിശ് പള്ളിക്ക് സമീപത്തുനിന്ന് നാട്ടുകാർ ഇയാളെ പിടികൂടി. ജോസഫ് ഡാൽട്ടൺ സഞ്ചരിച്ച കിയ കാറിന്റെ ചില്ലുകൾ നാട്ടുകാർ തകർത്തു.

Reckless driving created panic in Mattancherry. Joseph Dalton (53) from Eloor drove his car recklessly, hitting seven vehicles. Two people were injured in the incident on Friday around 10 pm. Mattancherry police took Dalton into custody and registered a case for rash and negligent driving.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/392519/reckless-driving-seven-vehicles-hit)